Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാനില്‍ സൈനിക ഡിപ്പോയില്‍ സ്‌ഫോടനം: ആര്‍ക്കും പരുക്കില്ല

അമ്മാന്‍: ജോര്‍ദാന്‍ നഗരമായ സര്‍ഖയില്‍ വന്‍ സ്‌ഫോടനം. സൈനിക യുദ്ധോപകരണങ്ങള്‍ സൂക്ഷിക്കുന്ന ഡിപ്പോയിലാണ് സ്‌ഫോടനം നടന്നതെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നും ജോര്‍ദാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സ്‌ഫോടനം.

ജോര്‍ദാന്‍ സായുധ സേനയുടെ ഉപയോഗിക്കാതെ കിടന്ന ചെറുപീരങ്കികളും ബോംബുകളും സൂക്ഷിച്ച വെയര്‍ഹൗസിനാണ് തീപിടിച്ചതെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ജോര്‍ദാന്‍ സര്‍ക്കാര്‍ വക്താവ് അംജദ് അദൈല പറഞ്ഞു. ഒറ്റപ്പെട്ടതും ജനവാസമില്ലാത്തതുമായ പ്രദേശത്താണ് ആര്‍മിയുടെ വെടിമരുന്ന് ഡിപ്പോ സ്ഥിതി ചെയ്യുന്നതെന്നും പ്രദേശം സി.സി.ടി.വി ക്യാമറ നിരീക്ഷണത്തിന് കീഴിലാണെന്നും ഇലക്ട്രിക് സര്‍ക്യൂട്ട് ആണ് സ്‌ഫോടനത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജോര്‍ദാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സര്‍ഖയിലെ കിഴക്ക് ഭാഗത്ത് നിന്നും തീജ്വാലകളും പുകപടലങ്ങളും ആകാശത്തേക്ക് പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തലസ്ഥാനമായ അമ്മാനില്‍ നിന്നും തെക്കുപടിഞ്ഞാറ് 35 കിലോമീറ്റര്‍ അകലെയാണ് സര്‍ഖ.

Related Articles