Current Date

Search
Close this search box.
Search
Close this search box.

യെമന്‍: ഹൂതികള്‍ ഹൊദൈദയില്‍ നിന്നും പിന്മാറണമെന്ന് യു.എന്‍

സന്‍ആ: യെമനിലെ തന്ത്രപ്രധാനമായ മൂന്ന് തുറമുഖ മേഖലകളില്‍ നിന്ന് ഹൂതി വിഭാഗം ഏകപക്ഷീയമായി പിന്മാറാന്‍ ആവശ്യപ്പെട്ട് യു.എന്‍ രംഗത്ത്. യെമനില്‍ കഴിഞ്ഞ നാലു വര്‍ഷമായി അരങ്ങേറുന്ന യുദ്ധത്തിന് അറുതി വരുത്താനുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് യു.എന്നിന്റെ നീക്കം.

ഹുദൈദ,സലീഫ്,റാസ് ഇസ എന്നീ തുറമുഖങ്ങളില്‍ നിന്നും ഹൂതി വിമത സായുധ സംഘം വിട്ടൊഴിഞ്ഞു പോകാന്‍ തയാറായിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം യു.എന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ സ്വീഡനില്‍ യു.എന്നിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്നിരുന്നു. യെമനില്‍ നിന്നും ഹൂതികള്‍ തങ്ങളുടെ സൈന്യത്തെ പുനര്‍ വിന്യസിക്കുന്ന നടപടികള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും യു.എന്‍ പ്രത്യേക ദൗത്യ സംഘം പ്രസ്താവനയില്‍ അറിയിച്ചു.

Related Articles