Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 58 ഹോളിവുഡ് താരങ്ങള്‍ രംഗത്ത്

വാഷിങ്ടണ്‍: ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അതിനായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ട് ഹോളിവുഡ് മേഖലയിലെ 58 താരങ്ങള്‍ രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് ഇവര്‍ ബൈഡന് കത്തയച്ചിട്ടുണ്ട്.

കൊമേഡിയന്‍ ജോണ്‍ സ്റ്റുവര്‍ട്ടും ഓസ്‌കാര്‍ ജേതാവായ ജാക്വിന്‍ ഫിനിക്‌സുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ചരിത്രം എല്ലാം കാണുന്നുണ്ടെന്നും
ഇതിനെതിരെ ഞങ്ങള്‍ ഒന്നും ചെയ്യാതെ ഒപ്പം നിന്നു എന്നും ഞങ്ങളുടെ നിശബ്ദരായി നിന്നും എന്ന് വരും തലമുറകളോട് പറയാന്‍ ഞങ്ങള്‍ വിസമ്മതിക്കുന്നുവെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു. കത്തിന്റെ പൂര്‍ണരൂപം എക്‌സ് വഴി പുറത്തുവിട്ടിട്ടുണ്ട്.

‘ഗാസയിലെ ബോംബാക്രമണം അവസാനിപ്പിക്കുകയും ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കാനും, വിശുദ്ധ ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ബഹുമാനിക്കാനും എത്രയും പെട്ടെന്ന് വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാനും നിങ്ങളുടെ ഭരണകൂടത്തോടും എല്ലാ ലോക നേതാക്കളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സെലിബ്രിറ്റികള്‍ ബൈഡന് എഴുതി.

സൂസന്‍ സറണ്ടന്‍, ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ട്, ക്വിന്റ ബ്രണ്‍സണ്‍, റാമി യൂസഫ്, റിസ് അഹമ്മദ്, മഹര്‍ഷല അലി തുടങ്ങിയവരടക്കം അറുപതോളം ആളുകളാണ് ഒപ്പിട്ടത്.

‘മനുഷ്യത്വപരമായ സഹായം ഗാസ നിവാസികള്‍ക്ക് എത്താന്‍ അനുവദിക്കണം, ഗസ്സയിലെ 20 ലക്ഷം നിവാസികളില്‍ പകുതിയും കുട്ടികളാണ്, മൂന്നില്‍ രണ്ടും അഭയാര്‍ത്ഥികളാണ്, അവരുടെ വീടുകള്‍ വിട്ട് പലായനം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. അവരിലേക്ക് മനുഷ്യത്വപരമായ സഹായം അനുവദിക്കണം, ഇത് എഴുതുമ്പോള്‍, കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ ഗാസയില്‍ 6,000-ത്തിലധികം ബോംബുകള്‍ വര്‍ഷിച്ചു – ഓരോ 15 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുണ്ടെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles