Current Date

Search
Close this search box.
Search
Close this search box.

മധ്യപ്രദേശ്: ക്രിസ്ത്യന്‍ സ്‌കൂളിന് നേരെ സംഘ്പരിവാര്‍ ആക്രമണം

വിദിഷ: മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ച് ബസോദയില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ ക്രിസ്ത്യന്‍ സ്‌കൂളിന് നേരെ ആക്രമണം നടത്തി. വി.എച്ച്.പി, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനയിലെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് തിങ്കളാഴ്ച സെന്റ് ജോസഫ് സ്‌കൂളിലേക്ക് അതിക്രമിച്ചുകയറി കെട്ടിടം തകര്‍ക്കുകയും കല്ലേറ് നടത്തുകയും ചെയ്തത്.

എട്ട് കുട്ടികളെ ക്രിസ്ത്യന്‍ മതത്തിലേക്ക് നിര്‍ബന്ധിച്ച് മതം മാറ്റി എന്നാരോപിച്ചായിരുന്നു ആക്രമണം. ബജ്‌റംഗദളിന്റെ നാല് പ്രവര്‍ത്തകര്‍ക്കെതിരെയും വി.എച്ച്.പിയുടെ 50 പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തതായി പൊലിസ് അറിയിച്ചു. സ്‌കൂളിലേക്ക് സംഘടനകള്‍ നേരത്തെ മാര്‍ച്ച് നടത്തുമെന്ന വിവരം പൊലിസിന് ലഭിച്ചിരുന്നു. എന്നാല്‍ പൊലിസ് ആവശ്യമായ സുരക്ഷയൊന്നും ഒരുക്കിയിരുന്നില്ല.

സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആക്രമി സംഘം ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സെന്റ് ജോസഫ് കോളേജിലേക്ക് അതിക്രമിച്ചു കയറുകയും സ്‌കൂളിന് നേരെ കല്ലേറ് നടത്തുന്നതുമാണ് വീഡിയോവിലുള്ളത്.

തിങ്കളാഴ്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് ഒരു പരാതി നല്‍കുകയും കൈമാറുകയും പിന്നാലെ അക്രമാസക്തമാവുകയും സ്‌കൂള്‍ പരിസരത്ത് കേല്ലറ് നടത്തുകയുമായിരുന്നു.

 

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles