Current Date

Search
Close this search box.
Search
Close this search box.

‘ലൗ ജിഹാദ്’ ആരോപിച്ച് മുസ്ലിം യുവാവിന് ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദനം- വീഡിയോ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ‘ലൗ ജിഹാദ്’ ആരോപിച്ച് മുസ്ലിം യുവാവിന് ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദനം. കഴിഞ്ഞ ശനിയാഴ്ചയാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് ഒരു സംഘം ആളുകള്‍ ഹിന്ദു പെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ച് പൊലിസിലേല്‍പിച്ചത്.

24 കാരിയായ ഹിന്ദു യുവതിയുടെ ഫ്ളാറ്റിലേക്ക് ശനിയാഴ്ച ഹിന്ദുത്വ ആള്‍ക്കൂട്ടം അതിക്രമിച്ച് കയറി അവളുടെ മുസ്ലീം സുഹൃത്തുക്കളെ ആക്രമിക്കുകയായിരുന്നു. ഒരു സംഘം ആളുകള്‍ കൂട്ടമായാണ് ഫ്‌ളാറ്റിലേക്ക് ഇരച്ചുകയറിയത്. ഈ സമയം കേക്ക് മുറിച്ച് പിറന്നാളാഘോഷത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ആക്രമികള്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച തന്റെ ജന്മദിന പാര്‍ട്ടി നടത്തിയ യുവതി തന്റെ അഞ്ച് മുസ്ലീം സുഹൃത്തുക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

തുടര്‍ന്ന് ജനക്കൂട്ടം മുസ്ലീം യുവാക്കളെയും ഈ യുവതിയെയും നഗരത്തിലെ എം.ഐ.ജി കോളനി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചു, എന്നാല്‍ ആര്‍ക്കും എതിരെ പരാതി നല്‍കാന്‍ യുവതി തയ്യാറായില്ല.

‘അന്വേഷണങ്ങള്‍ ഇപ്പോഴും നടക്കുന്നതിനാല്‍ ഇതിന് മതപരമായ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല,” എന്നാണ് സബ് ഇന്‍സ്‌പെക്ടര്‍ സീമ ശര്‍മ്മ പ്രതികരിച്ചത്. അതേസമയം, 5 പേരെ ജയിലിലേക്ക് അയച്ചിട്ടുണ്ടെന്നും സ്വകാര്യ വസതിയിലേക്ക് ്തിക്രമിച്ചു കയറിയ ആളുകള്‍ക്കെതിരെ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്നും പരാതി ഉണ്ട്. ദി ക്വിന്റും, മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറും വീഡിയോ അടക്കം പങ്കുവെച്ചിട്ടുണ്ട്.

Related Articles