Current Date

Search
Close this search box.
Search
Close this search box.

ത്രിപുര: ഹിന്ദുത്വ ശക്തികളുടെ ആക്രമണത്തില്‍ നടപടി വേണമെന്നാവശ്യം

അഗര്‍ത്തല: ത്രിപുരയില്‍ മുസ്ലിംകള്‍ക്കും മുസ്‌ലിം പള്ളികള്‍ക്കും നേരെയുള്ള ഹിന്ദുത്വ ശക്തികളുടെ ആക്രമണം തുടരുന്നു. മുസ്ലിംകള്‍ക്കെതിരെ അരങ്ങേറുന്ന ആക്രമണം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ത്രിപുര ജാമിഅതുല്‍ ഉലമ ഹിന്ദ് ആവശ്യപ്പെട്ടു. ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവിനാണ് കത്തയച്ചത്.

ത്രിപുരയിലെ മതന്യൂനപക്ഷങ്ങള്‍ക്കും അവരുടെ മതസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണവും നശീകരണ പ്രവൃത്തികളും അശാന്തിയും അവസാനിപ്പിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു, സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് അക്രമികള്‍ ശ്രമിക്കുന്നത്-ത്രിപുര ജാമിഅത് പ്രസിഡന്റ് മുഫ്തി ത്വയ്യിബുറഹ്‌മാന്‍ പറഞ്ഞു.

ബംഗ്ലാദേശിലെ അക്രമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് ത്രിപുരയിലുടനീളം തീവ്ര ഹിന്ദുത്വ അര്‍ദ്ധസൈനിക വിഭാഗങ്ങളായ ആര്‍ എസ് എസ്, വി എച്ച് പി, ബജ്റംഗ്ദള്‍ എന്നിവര്‍ മുസ്ലീങ്ങളുടെ നിരവധി പള്ളികളും വീടുകളും കടകളും തകര്‍ത്തത്. വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരണ്‍ മഞ്ച്, ബജ്‌റംഗ്ദള്‍, രാഷ്ട്രീയ സ്വയംസേവക സംഘം എന്നിവ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ കാവി വസ്ത്രം ധരിച്ച് വാളുകള്‍ ഉയര്‍ത്തിപ്പിടിച്ചും മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയുമാണ് ഗുണ്ടാസംഘം ആക്രമണമഴിച്ചുവിട്ടത്.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബംഗ്ലാദേശിലെ മതന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ത്രിപുരയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. മുസ്ലീം സംഘടനകളുടെ നിവേദനത്തിന് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഈ മേഖലയിലെ 150 പള്ളികള്‍ക്ക് സുരക്ഷ നല്‍കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles