Current Date

Search
Close this search box.
Search
Close this search box.

ലൈംഗിക പങ്കാളികള്‍ ഏറ്റവും കൂടുതല്‍ ഹിന്ദു പുരുഷന്മാര്‍ക്ക്, രണ്ടാം സ്ഥാനത്ത് സിഖുകാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ള ആളുകളുടെ കണക്കില്‍ ഒന്നാം സ്ഥാനത്ത് ഹിന്ദു പുരുഷന്മാരാണെന്ന് റിപ്പോര്‍ട്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ‘ദി വയര്‍’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എല്ലാ മതങ്ങളിലെയും പുരുഷന്മാരുടെ കണക്കെടുക്കുമ്പോള്‍ ഹിന്ദുക്കളാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്നും സിഖുകാരും ക്രിസ്ത്യാനികളും ആണ് തൊട്ടുപിന്നിലെന്നും റിപ്പോര്‍ട്ടിലുണ്ട്. ബുദ്ധമതക്കാരും മുസ്ലീങ്ങളും ജൈനരുമാണ് യഥാക്രമം പിന്നാലെയുള്ളത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ-5 (NFHS-5) ഡാറ്റയുടെ വിശകലനമാണ് ദി വയര്‍ വെളിപ്പെടുത്തുന്നത്.

വിവാഹത്തിന് പുറത്തുള്ള പങ്കാളികളെ തിരഞ്ഞെടുക്കുന്നവരോ ലിവിങ് ടുഗതര്‍ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരോ ആയ ഹിന്ദു പുരുഷന്മാര്‍ക്ക് അവരുടെ ജീവിതകാലത്ത് ശരാശരി 2.2 ലൈംഗിക പങ്കാളികള്‍ ഉണ്ടായിരുന്നുവെന്ന് ഡാറ്റ വെളിപ്പെടുത്തുന്നു. സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും 1.9, ബുദ്ധമതക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും ശരാശരി 1.7 ആയിരുന്നു. ജൈനന്മാര്‍ക്ക് ഏറ്റവും കുറഞ്ഞ ശരാശരി സംഖ്യ 1.1 ആയിരുന്നുവെന്നും പഠനത്തിലുണ്ട്.

ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവരും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുമായ ആളുകള്‍ക്ക് ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്‌ഐവി) അല്ലെങ്കില്‍ ലൈംഗികമായി പകരുന്ന മറ്റ് രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുംബൈ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസാണ് 2019-20ല്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി സര്‍വേ നടത്തിയത്. 29 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മൊത്തം 8.25 ലക്ഷം പേരുടെ പ്രതികരണം ഇതിനുവേണ്ടി എടുത്തു. 1.01 ലക്ഷം പുരുഷന്‍മാര്‍ ആണ് സര്‍വേയില്‍ പങ്കെടുത്തത്.

മൊത്തത്തില്‍, പുരുഷന്മാര്‍ക്കിടയില്‍ ഒന്നിലധികം പങ്കാളികള്‍ ഉണ്ടാകാനുള്ള പ്രവണത NFHS-4 കാലയളവില്‍ 1.9 ആയിരുന്നത് NFHS-5 കാലയളവില്‍ 2.1 ആയി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related Articles