Current Date

Search
Close this search box.
Search
Close this search box.

‘ഹിന്ദു’ എന്നത് പേര്‍ഷ്യന്‍ വാക്ക്, അതിന്റെ അര്‍ത്ഥം ഭയാനകം എന്നാണെന്നും കോണ്‍ഗ്രസ് നേതാവ്

ബംഗളൂരു: ‘ഹിന്ദു’ എന്നത് പേര്‍ഷ്യന്‍ വാക്കാണെന്നും അതിന്റെ അര്‍ത്ഥം ഭയാനകം എന്നാണെന്നും കര്‍ണാടക കോണ്‍ഗ്രസ് നേതാവ് സതീഷ് ജാര്‍കി ഹോലി. ഇത് പേര്‍ഷ്യയില്‍ നിന്നാണ് ഉത്ഭവിച്ചതെന്നും ഇന്ത്യയുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഹിന്ദു എന്ന വാക്ക് എവിടെ നിന്ന് വന്നു?’ ”ഇത് പേര്‍ഷ്യയില്‍ നിന്നാണ് വന്നത്…അപ്പോള്‍, ഇന്ത്യയുമായുള്ള അതിന്റെ ബന്ധം എന്താണ്? എങ്ങനെയാണ് ‘ഹിന്ദു’ നിങ്ങളുടേതാകുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ അതിനെ അടിത്തറയാക്കി പ്രതിഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത്?… അതിന്റെ അര്‍ത്ഥം ഭയാനകം എന്നാണ്.’ ബെലഗാവി ജില്ലയില്‍ നടന്ന ഒരു പരിപാടിയില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ സതീഷ് പറഞ്ഞു. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

‘ഇപ്പോഴത്തെ ഇറാന്‍, ഇറാഖ്, ഉസ്ബക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്ന മേഖലയില്‍ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു എന്ന വാക്കിന് ഇന്ത്യയുമായി എന്താണ് ബന്ധം? ‘പിന്നെ എങ്ങനെ ഇത് അംഗീകരിക്കും? ഇത് ചര്‍ച്ച ചെയ്യപ്പെടണം.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജാര്‍ക്കിഹോളിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി.

പ്രസ്താവനയെ പാര്‍ട്ടി അസന്നിഗ്ദ്ധമായി അപലപിക്കുന്നതായി കോണ്‍ഗ്രസ് എം.പി രണ്‍ദീപ് സിങ് സുര്‍ജേവാലയും പറഞ്ഞു. ‘ഹിന്ദുയിസം ഒരു ജീവിതരീതിയും നാഗരിക യാഥാര്‍ത്ഥ്യവുമാണ്. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതിനാണ് കോണ്‍ഗ്രസ് നമ്മുടെ രാഷ്ട്രം കെട്ടിപ്പടുത്തത്. ഇതാണ് ഇന്ത്യയുടെ സത്ത. സതീഷ് ജാര്‍ക്കിഹോളിയുടെ പ്രസ്താവന അങ്ങേയറ്റം നിര്‍ഭാഗ്യകരവും തള്ളിക്കളയേണ്ടതുമാണ്. ഞങ്ങള്‍ അതിനെ അസന്ദിഗ്ധമായി അപലപിക്കുന്നു.’ സുര്‍ജേവാല ട്വീറ്റ് ചെയ്തു.

Related Articles