Current Date

Search
Close this search box.
Search
Close this search box.

മിയ മുസ്ലിംകളെ ബഹിഷ്‌കരിക്കാന്‍ അസം മുഖ്യമന്ത്രി ജനങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് ആരോപണം

ഗുവാഹത്തി: അസമിലെ മിയ മുസ്ലിംകളെ ബഹിഷ്‌കരിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് ആരോപണം.

ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ അവരുടെ ഉപജീവനമാര്‍ഗങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്ന് ഒരു കൂട്ടം ആക്റ്റിവിസ്റ്റുകള്‍ ആരോപിച്ചു. ഗുവാഹത്തിയില്‍ വ്യത്യസ്തമായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മിയ സമുദായാംഗങ്ങളെ പുറത്താക്കുമെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഭീഷണിപ്പെടുത്തിയത്.

ബംഗാളി സംസാരിക്കുന്ന മുസ്ലീം സമുദായത്തിലെ ജനങ്ങള്‍ അസമീസ് സംസാരിക്കുന്ന സമുദായങ്ങളിലെ അംഗങ്ങളേക്കാള്‍ കഠിനാധ്വാനം ചെയ്യുന്നുവെന്ന ബദ്‌റുദ്ദീന്‍ അജ്മലിന്റെ അവകാശവാദത്തിനു പിന്നാലെയാണ് മുഖ്യമന്ത്രി ഇങ്ങിനെ പറഞ്ഞത്. ധുബ്രി നിയോജക മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം അസമീസ് സമുദായത്തെ പരിഹസിച്ചുവെന്നും ശര്‍മ്മ വാദിച്ചു. അജ്മലിന്റെ അഭിപ്രായം ആസാമീസ് സമൂഹത്തെ വേദനിപ്പിക്കുന്നതാണെന്നും ശര്‍മ്മ പറഞ്ഞു.

ബദറുദ്ദീന്‍ അജ്മല്‍ നടത്തിയ പ്രസ്താവന നമ്മുടെ സമുദായത്തോടുള്ള അവഹേളനമായി കണക്കാക്കുകയും അസമീസ് ആളുകള്‍ അതിനോട് തൊഴില്‍ സംസ്‌കാരത്തിലൂടെ പ്രതികാരം ചെയ്യുകയും വേണം. അജ്മല്‍ നിങ്ങളെ പരിഹസിച്ചതിനെ ചോദ്യം ചെയ്യുന്നതിന് പകരം അത് നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. ആസാമീസ് ആണ്‍കുട്ടികള്‍ ഈ ജോലികള്‍ സൗഹാര്‍ദ്ദപരമായി ഏറ്റെടുക്കണം. യുദ്ധത്തിലൂടെയല്ല, മത്സരത്തിലൂടെയാണ്. ഗുവാഹത്തിയിലെ ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും മിയക്കാരാണെന്നും ശര്‍മ്മ അവകാശപ്പെട്ടു.

Related Articles