Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടകയിലെ ഹിജാബ് നിരോധനം; അന്താരാഷ്ട്ര പ്രതികരണം ശക്തമാകുന്നു

കര്‍ണാടക സംസ്ഥാനത്തിലെ ചില കോളജുകളിലും വിദ്യാലയങ്ങളിലും മുസ്‌ലിം പെണ്‍കുട്ടികല്‍ക്ക് തലമറക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമായികൊണ്ടിരിക്കെ തന്നെ അന്താരാഷ്ട്ര പ്രതിഷേധവും ശക്തമാവുകയാണ്. യു.എസ് ഹിജാബ് വിഷയുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ചിരുന്നു.

ഹിജാബ് വിഷയം ആഭ്യന്തര വിഷയമാണെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടരുതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം യു.എസിന് മറുപടി നല്‍കിയിരുന്നു. ഹിജാബ് വിവാദം ശക്തമാകുന്നതിനിടെ ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധത അങ്ങേയറ്റം അപകടരമായ അവസ്ഥയിലാണെന്ന് പ്രശസ്ത പണ്ഡിതന്‍ നോം ചോംസ്‌കി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യന്‍ സംസ്ഥാനത്ത് ഹിജാബ് നരോധനം മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മതസ്വാതന്ത്ര്യത്തില്‍ ഒരാളുടെ മതപരമായ വസ്ത്രം തെരഞ്ഞെടുക്കാനുള്ള കഴിവും ഉള്‍പ്പെടുന്നുവെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ റഷാദ് ഹുസൈന്‍ വ്യക്തമാക്കിയിരുന്നു.

നൊബേല്‍ ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല യൂസുഫ് സായ് ശക്തമായ പ്രതികരണവുമായി രംഗത്തെയെത്തിയിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡും അന്താരാഷ്ട്ര താരം പോള്‍ പോഗ്‌ബെയും കര്‍ണാകടത്തിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles