Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലും ജോര്‍ദാനും രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ഹെര്‍സോഗ്

അമ്മാന്‍: ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി തലസ്ഥാനമായ അമ്മാനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതായി ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. ഇരുരാഷ്ട്രങ്ങളും നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ അപ്രഖ്യാപിത കൂടിക്കാഴ്ചയായിരുന്നു.

കഴിഞ്ഞ ആഴ്ച ഞാന്‍ ജോര്‍ദാന്‍ രാജാവിനെ കാണുകയും നീണ്ട ചര്‍ച്ച നടത്തുകയും ചെയ്തു. വൈകുന്നേരം മുഴുവന്‍ ഞാന്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തിലായിരുന്നു. അത് മികച്ച കൂടിക്കാഴ്ചയായിരുന്നു – ഇസ്രായേല്‍ ടി.വിയില്‍ ശനിയാഴ്ച സംപ്രേക്ഷണം ചെയ്ത അഭിമുഖ ഭാഗത്തില്‍ ഹെര്‍സോഗ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം തുടങ്ങുന്ന ജൂത പുതുവര്‍ഷ തലേന്ന് ഞായറാഴ്ച അഭിമുഖം പൂര്‍ണമായും സംപ്രേക്ഷണം ചെയ്യും.

ജോര്‍ദാന്‍ പ്രധാനപ്പെട്ട രാജ്യമാണ്. സമുന്നതനായ നേതാവും, നിര്‍ണായക പ്രാദേശിക ഇടപെടല്‍ നടത്തുന്ന നായകനുമായ അബ്ദുല്ല രാജാവിനോട് എനിക്ക് അതിയായ ബഹുമാനമുണ്ട് -ഹെര്‍സോഗിന്റെ ഓഫീസ് പറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Articles