Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയില്‍ കനത്ത മഞ്ഞുവീഴ്ച; വിമാനത്താവളം അടച്ചു

അങ്കാറ: ശക്തമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് യൂറോപിലെ തിരക്കേറിയ ഇസ്താംബൂള്‍ വിമാനത്തവളം അടച്ചു. അതേസമയം, കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ കനത്ത മഞ്ഞുവീഴ്ച മൂലം ഏഥന്‍സിലെ വിദ്യാലയങ്ങളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും നേരത്തെ അടച്ചിരുന്നു. കനത്ത മഞ്ഞുവീഴ്ചയില്‍ രാജ്യത്ത് ഗതാഗത കുരുക്കും വൈദ്യുതി തടസ്സവും നേരിടുകയാണ്.

മഞ്ഞുവീഴ്ചയില്‍ ചരക്ക് ടെര്‍മിനലുകളില്‍ ഒന്നിന്റെ മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്നാണ് ഇസ്താംബൂള്‍ വിമാനത്താവളം അടച്ചത്. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച മിഡില്‍ ഈസ്റ്റ്, ആഫ്രക്ക എന്നിവടങ്ങളില്‍ നിന്ന് യൂറോപിലേക്കും ഏഷ്യയിലേക്കുമുള്ള വിമാനയാത്ര നിര്‍ത്തിവെച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles