Current Date

Search
Close this search box.
Search
Close this search box.

ലെബനാനില്‍ ഹസന്‍ ദിയാബ് പുതിയ പ്രധാനമന്ത്രി

ബെയ്‌റൂത്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനൊടുവില്‍ ലെബനാനില്‍ പുതിയ പ്രധാനമന്ത്രിയായി ഹസന്‍ ദിയാബിനെ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈക്കല്‍ ഔനാണ് വ്യാഴാഴ്ച ഹസന്‍ ദിയാബിനെ പ്രധാനമന്ത്രിയായി മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഹസനെ പ്രഖ്യാപിച്ചത്. ഹിസ്ബുള്ളയും സഖ്യകക്ഷികളും പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ദീര്‍ഘ കാല കൂടിയാലോചനക്കു ശേഷമാണ് ഹസനെ പ്രധാനമന്ത്രി പദത്തിലേക്ക് നാമനിര്‍ദേശം ചെയ്തത്.

രാജ്യത്ത് മാസങ്ങളായി നീണ്ട ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ രാജിവെച്ച സഅദ് ഹരീരി വീണ്ടും പ്രധാനമന്ത്രി പദവിയിലേക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു, ഇതിനു പിന്നാലെയാണ് ഹസന് പ്രധാനമന്ത്രി പദവിയിലേക്ക് നിര്‍ദേശിക്കപ്പെടുന്നത്.

രാജ്യത്ത് അധികാര വര്‍ഗ്ഗത്തിനെതിരെ സമിതിക്കുള്ളില്‍ തന്നെ വിഭാഗീയത വര്‍ധിച്ചുവരുന്നുണ്ടായിരുന്നു. സമീപകാല ആക്രമണങ്ങളും സംഘര്‍ഷങ്ങളെയും തുടര്‍ന്നാണ് അദ്ദേഹം ഉന്നതസ്ഥാനത്തു നിന്ന് വിട്ടുനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Articles