Current Date

Search
Close this search box.
Search
Close this search box.

ഗസ്സ പുനരുദ്ധാരണ സഹായത്തില്‍ ഞങ്ങള്‍ കൈവെക്കില്ല: ഹമാസ്

ഗസ്സ സിറ്റി: അന്താരാഷ്ട്ര സംഘടനകളും യു.എന്നും അമേരിക്കയുമടക്കം പ്രഖ്യാപിച്ച ഗസ്സ പുനര്‍നിര്‍മാണ സഹായത്തിന്റെ ഒരംശത്തില്‍ പോലും തങ്ങള്‍ കൈവെക്കില്ലെന്ന് ഹമാസ്. സുതാര്യവും നിഷ്പക്ഷവുമായി നടന്ന സഹായത്തില്‍ തങ്ങള്‍ തൊടില്ലെന്നാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവ് യഹ്‌യ സിന്‍വര്‍ പറഞ്ഞത്.

ഗാസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള അന്താരാഷ്ട്ര, അറബ് രാഷ്ട്രങ്ങളുടെ ശ്രമങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പുനര്‍നിര്‍മ്മാണത്തിനും മാനുഷിക പിന്തുണയും ഉദ്ദേശിച്ചുള്ള ഫണ്ടില്‍ നിന്നും ഒരു ശതമാനം പോലും എടുക്കരുതെന്ന ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞാന്‍ സ്ഥിരീകരിക്കുന്നു, ഇതിനു മുമ്പും ഞങ്ങള്‍ ഇത്തരം ഫണ്ടില്‍ നിന്നും ഒരംശം പോലും എടുത്തിട്ടില്ല’- സിന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

11 ദിവസത്തെ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണങ്ങള്‍ക്കു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫലസ്തീനലില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു.എന്നും യു.എസുമടക്കം ബില്യണ്‍ കണക്കിന് ഡോളറിന്റെ സഹായം അനുവദിച്ചിരുന്നു. തങ്ങളുടെ സഹായങ്ങള്‍ ഹമാസ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് ഇരു വിഭാഗവും അറിയിക്കുകയും ചെയ്തിരുന്നു.

Related Articles