Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കലിനെതിരെ ഏകീകൃത ചെറുത്തുനില്‍പ്പ് ഉയരണം: ഹമാസ്

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിനെ ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഐക്യത്തോടെയുള്ള ചെറുത്തുനില്‍പ്പ് വേണമെന്ന് ഹമാസ്. ഇസ്രായേല്‍ വെസ്റ്റ് ബാങ്ക് കുടിയേറ്റ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഐക്യം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ഹമാസിന്റെ മുതിര്‍ന്ന വക്താവ് സലാഹ് അല്‍ ബര്‍ദവില്‍ പറഞ്ഞു.

തിങ്കളാഴ്ച അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ ഐക്യം എന്നത് ദേശീയ ശക്തിയുടെ അടിത്തറയാണ്, അതിലൂടെ ആസൂത്രിതമായ ദുരന്തമായ കൂട്ടിച്ചേര്‍ക്കലിനെ ചെറുക്കാനും പരാജയപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രിതമായ കുടിയേറ്റത്തിനെതിരെ പ്രകടനങ്ങള്‍ പോലുള്ള ജനകീയ നടപടികള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നമ്മുടെ ഭൂമിയിലെ ഈ ആക്രമണത്തിനെതിരെ എഴുന്നേറ്റു നില്‍ക്കുക എന്നത് ഓരോ പലസ്തീന്‍ പൗരന്റെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles