Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനില്‍ തങ്ങള്‍ തെരഞ്ഞെടുപ്പിന് സജ്ജമെന്ന് ഹമാസ്

വെസ്റ്റ് ബാങ്ക്: ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലും ഗസ്സയിലും ജറൂസലേമിലും തങ്ങള്‍ തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് ഹമാസ് അറിയിച്ചു. വ്യാഴാഴ്ച ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ ആണ് തങ്ങള്‍ പ്രസിഡന്‍ഷ്യല്‍ നിയമനിര്‍മാണ സഭ തെരഞ്ഞെടുപ്പകള്‍ക്ക് സന്നദ്ധമാണെന്ന് ഔദ്യോഗികമായി അറിയിച്ചത്.

ഇക്കാര്യം തങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റ്,ദേശീയ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇക്കാര്യത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് അബ്ബാസ് ഉടന്‍ പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ വ്യാഴാഴ്ച ഫലസ്തീന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയിരുന്നു.

Related Articles