Current Date

Search
Close this search box.
Search
Close this search box.

ഹമാസ്- ഇസ്രായേല്‍ സംഘര്‍ഷം: ഖത്തറിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

ഗസ്സ സിറ്റി: ഇസ്രായേലുമായി തുടരുന്ന സംഘര്‍ഷത്തില്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് അറിയിച്ചു. ഖത്തര്‍ വക്താവ് മുഹമ്മദ് അല്‍ ഇമാദിയുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതെന്ന് ഹമാസ് നേതാവ് യഹ്‌യ സിന്‍വര്‍ അറിയിച്ചു. ഞങ്ങളുടെ ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ നിയന്ത്രിക്കാനും സമീപകാല ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുമാണ് ധാരണയിലെത്തിയതെന്ന് സിന്‍വര്‍ പ്രസ്താവിച്ചു. അനൗപചാരിക വെടിനിര്‍ത്തല്‍ ആണ് പ്രാബല്യത്തില്‍ വന്നത്.

അതേസമയം, വിഷയത്തില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആഗസ്റ്റ് ആറ് മുതല്‍ ഇസ്രായേല്‍ സൈന്യം ഉപരോധ ഗസ്സ മുനമ്പിലേക്ക് നിരന്തരം വ്യോമാക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് പ്രധാനമായും മിസൈല്‍ ആക്രമണം. ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് തീ ഘടിപ്പിച്ച ബലൂണുകള്‍ പറത്തിവിടുന്നു എന്നാരോപിച്ചായിരുന്നു ആക്രമണങ്ങള്‍.

കഴിഞ്ഞ 13 വര്‍ഷമായി ഗസ്സ മുനമ്പിലേക്ക് ഇസ്രായേല്‍ ആക്രമണം നടത്തുന്നുണ്ട്. ഉപരോധവും ആക്രമണവും നാള്‍ക്കുനാള്‍ ശക്തമാക്കുക എന്നതായിരുന്നു ഇസ്രായേലിന്റെ നിലപാട്.

Related Articles