Current Date

Search
Close this search box.
Search
Close this search box.

ഒക്ടോബര്‍ ഏഴിന് സംഗീത ഫെസ്റ്റിവലിന് നേരെ ബോംബിട്ടത് ഇസ്രായേല്‍ സൈന്യം തന്നെയെന്ന് റിപ്പോര്‍ട്ട്

തെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തിനിടെ സൂപ്പര്‍ നോവ മ്യൂസിക് ഫെസ്റ്റിവലിന് നേരെ ബോംബാക്രമണം നടത്തിയ ഇസ്രായേല്‍ സൈന്യം തന്നെയെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഹമാസ് സൂപ്പര്‍ നോവ സംഗീത ഫെസ്റ്റിവലിന് നേരെ ആക്രമണം നടത്തുകയും നിരവധി പേരെ കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഹമാസിന്റെ മറവില്‍ ഇസ്രായേല്‍ സൈന്യം തന്നെയാണ് സ്വന്തം പൗരന്മാര്‍ക്കു നേരെ ബോംബിട്ടതെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇസ്രായേലിന്റെ ഹാരെറ്റ്‌സ് പത്രവും യെദിയോത് പത്രവും വിവിധ വാര്‍ത്ത ഏജന്‍സികള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

അപ്പാഷെ ഹെലികോപ്ടറില്‍ നിന്നും ഹമാസ് പോരാളികള്‍ക്കു നേരെ ഇസ്രായേല്‍ സേന വെടിവെപ്പ് നടത്തിയെന്നും എന്നാല്‍ സംഗീത നിശയില്‍ പങ്കെടുത്ത നിരവധി പേര്‍ക്കാണ് പരുക്കേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടെ ഉണ്ടായിരുന്ന ഓടിക്കൊണ്ടിരിക്കുന്ന ഒട്ടുമിക്ക വാഹനങ്ങള്‍ക്ക് നേരെയും ഇസ്രായേല്‍ ബോംബിടുകയായിരുന്നു.

ഒക്ടോബര്‍ ഏഴിന് അറസ്റ്റിലായ ഹമാസ് പോരാളികളെ ഇസ്രായേല്‍ പൊലിസ് ചോദ്യം ചെയ്തതില്‍ നിന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുമാണ് ഈ നിഗമനത്തിലെത്തിയതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ 7ന് ഇസ്രായേലില്‍ നടന്ന സൂപര്‍നോവ മ്യൂസിക് ഫെസ്റ്റിവലില്‍ വാഹനങ്ങളില്‍ അടക്കം ബോംബിടുകയും 240ഓളം ഇസ്രാ യേലികളെ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്താണ് നടക്കുന്നതെന്ന് ഹെലികോപ്റ്റര്‍ പൈലറ്റുമാര്‍ക്കും അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയ കമാന്‍ഡര്‍മാര്‍ക്കും മനസ്സിലായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഗസ്സയുടെ അതിര്‍ത്തിക്കടുത്തുള്ള കിബ്ബട്ട്സ് റെയിമിന് സമീപം നടന്ന ഫെസ്റ്റിവലിനെക്കുറിച്ച് ഹമാസിന് മുന്‍കൂട്ടി അറിയില്ലായിരുന്നെന്നും സംഗീത നിശയിലേക്ക് ആക്രമണം നടത്താന്‍ ഹമാസിന് പദ്ധതിയുണ്ടായിരുന്നില്ലെന്നും ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ് പോരാളികളെ തിരിച്ചറിയാന്‍ ഇസ്രായേല്‍ സേനയ്ക്ക് ബുദ്ധിമുട്ടുണ്ടായെന്നും ഫെസ്റ്റിവലിനെത്തിയ സാധാരണക്കാര്‍ക്ക് നേരെ ഹെലികോപ്റ്റര്‍ പൈലറ്റുമാര്‍ പീരങ്കികള്‍ ഉപയോഗിക്കുകയായിരുന്നെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

 

Related Articles