Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ അറബ് ലീഗ് ഉച്ചകോടി: പകുതിയോളം രാജ്യങ്ങള്‍ പങ്കെടുത്തില്ല

സിറിയയിലെ ഗോലന്‍ കുന്നുകളുടെയും ഫലസ്തീന്‍ വിഷയവും ചര്‍ച്ച ചെയ്യാനായി മാര്‍ച്ച് 31ന് തുനീഷ്യന്‍ തലസ്ഥാനമായ തൂനിസില്‍ വെച്ച് നടന്ന അറബ് ലീഗ് ഉച്ചകോടിയില്‍ പകുതിയോളം അംഗരാജ്യങ്ങള്‍ പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. അനദോലു ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 13 അറബ് രാജ്യങ്ങള്‍ ആണ് ഏകദിന ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിച്ചേര്‍ന്നത്.

സൗദി രാജാവ് സല്‍മാന്‍,ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി,ഈജിപ്ത് പ്രസിഡന്റ് അബദുല്‍ ഫതാഹ് അസീസ് എന്നിവര്‍ പങ്കെടുത്തപ്പോള്‍ സുഡാന്‍,അള്‍ജീരിയ,ഒമാന്‍,മൊറോകോ പ്രതിനിധികള്‍ പങ്കെടുത്തില്ല. തുനീഷ്യ,കുവൈത്ത്,ഇറാഖ്,ലെബനാന്‍,ഫലസ്തീന്‍,യെമന്‍,മൗറിറ്റാനിയ,ഡിജിബോതി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. പ്രതിനിധികളെ അയക്കാത്തത് മൂലം 2011 മുതല്‍ സിറിയയുടെ അംഗത്വം മരവിപ്പിച്ചിരിക്കുകയാണ്.

Related Articles