Current Date

Search
Close this search box.
Search
Close this search box.

ഡോക്ടര്‍ പട്ടം നേടിയതിന്റെ ആത്മനിര്‍വൃതിയില്‍ ഹാദിയ

കോട്ടയം: ഏറെ വിവാദങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിതത്തില്‍ അവസാനം തന്റെ ആഗ്രഹപൂര്‍ത്തീകരണം സഫലമായതിന്റെ സന്തോഷത്തിലാണ് ഹാദിയ അശോകന്‍. ഇനി മുതല്‍ അവര്‍ ഡോ. ഹാദിയ എന്നാകും അറിയപ്പെടുക. കഴിഞ്ഞ ദിവസമാണ് സേലത്തെ ശിവരാജ് ഹോമിയോപതിക് മെഡിക്കല്‍ കോളേജില്‍ നിന്ന് ഹാദിയക്ക് ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിലും ശസ്ത്രക്രിയയിലും ഡോക്ടര്‍ ബിരുദം ലഭിച്ചത്. ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഡോക്ടര്‍ പട്ടം ലഭിച്ചതോടെ തന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് നേടിയതിന്റെ ആത്മനിര്‍വൃതിയില്‍ കൂടിയാണ് ഹാദിയ. നിരവധി പേരാണ് ഹാദിയക്ക് അഭനന്ദ്‌നങ്ങള്‍ അര്‍പ്പിച്ച് രംഗത്തെത്തിയത്.
നേടിയതോടെ ഹാദിയ ഇനി ഡോക്ടര്‍ ഹാദിയയാവും. ഭര്‍ത്താവ് ഷഫിന്‍ ജഹാനാണ് ഹാദിയക്ക് ഡോക്ടര്‍ ബിരുദം ലഭിച്ച വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

2016 ജനുവരിയിലാണ് വൈക്കം സ്വദേശികളായ അശോകന്‍-പൊന്നമ്മ ദമ്പതികളുടെ മകളായ അഖില എന്ന ഹാദിയ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇസ്‌ലാമിലേക്ക് ആകൃഷ്ടയായി മതം മാറിയതും പിന്നീട് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായി. വിവാഹം ലൗ ജിഹാദാണെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവരികയും വിഷയം ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയാവകുയം ചെയ്തു. തുടര്‍ന്ന് വൈക്കത്ത് വീട്ടുതടവിലായിരുന്നു ഹാദിയ. ഏറെനാള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല ഉത്തരവ് ലഭിച്ച് ഹാദിയയും ഷെഫിന്‍ ജഹാനൊപ്പം വിടുകയായിരുന്നു.
ഇരുവരുടെയും വിവാഹത്തില്‍ ദുരൂഹതകളില്ലെന്നും പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഏതു മതം സ്വീകരിക്കാനും ആരെയും വിവാഹം കഴിക്കാനും അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചതോടെയാണ് വിവാദത്തിന് അന്ത്യമായത്. ഇതിനിടെ ഹോമിയോപതിക് പഠനം മുടങ്ങിയ ഹാദിയ വീണ്ടും കോളജിലെത്തി ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കുകയായിരുന്നു.

Related Articles