Current Date

Search
Close this search box.
Search
Close this search box.

കോടതി വിധിക്ക് പിന്നാലെ ഗ്യാന്‍വാപി മസ്ജിദിന്റെ ബോര്‍ഡിലെ പേര് മാറ്റി ഹിന്ദുത്വ സംഘം

ലഖ്‌നൗ: ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താന്‍ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ മസ്ജിദിലേക്കുള്ള ദിശ കാണിക്കുന്ന ബോര്‍ഡിലെ പേര് മാറ്റി ഹിന്ദുത്വ സംഘം. ഗ്യാന്‍വാപി മസ്ജിദ് എന്ന ബോര്‍ഡില്‍ മസ്ജിദിന് മുകളില്‍ മന്ദിര്‍ എന്നെഴുതിയ സ്റ്റിക്കര്‍ ആണ് സംഘ് പ്രവര്‍ത്തകര്‍ പതിച്ചത്. മസ്ജിദിന് പുറത്തെ റോഡരികില്‍ വഴി അടയാളപ്പെടുത്താന്‍ സര്‍ക്കാര്‍ സ്ഥാപിച്ച പച്ച നിറത്തിലുള്ള ബോര്‍ഡിലാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പ്രകോപനം സൃഷ്ടിച്ചുള്ള നടപടി.

ഇതേ ബോര്‍ഡിന് മുകളില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള വഴി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിന് തൊട്ട് താഴെയെഴുതിയ ഗ്യാന്‍വാപി മസ്ജിദ് എന്ന പേരിന് മുകളിലാണ് സ്റ്റിക്കര്‍ പതിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പേരുകളിലും സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയായിരുന്നു ഇത് ചെയ്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ബുധനാഴ്ചയാണ് വാരണാസി ജില്ല കോടതി വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചത്. 1991ലെ ആരാധനാലയ നിയമത്തിന് എതിരായി മസ്ജിദിനുള്ളില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താനാണ് കോടതി ഉത്തരവിട്ടത്. മസ്ജിദിന്റെ താഴെ നിലവറയില്‍ പരമ്പരാഗതമായി പൂജ നടന്നിരുന്നെന്ന് ആവശ്യപ്പെട്ടാണ് സംഘ്പരിവാര്‍ അനുയായി കോടതിയെ സമീപിച്ചത്. നേരത്തെ വിവാമുണ്ടായതിനെത്തുടര്‍ന്ന് സുപ്രീം കോടതി ഈ ഭാഗം പൂട്ടി സീല്‍ ചെയ്തിരിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ തുറന്ന് നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

Related Articles