Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി 24 മണിക്കൂറിനുള്ളില്‍ അവസാനിക്കും: സൗദി അറേബ്യ

റിയാദ്: ഗള്‍ഫ് പ്രതിസന്ധി 24 മണിക്കൂറിനുള്ളില്‍ അവസാനിക്കുമെന്ന് സൗദി അറേബ്യയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അബ്ദുല്ല ബിന്‍ യഹ്‌യ അല്‍ മുഅല്ലമിയെ ഉദ്ധരിച്ച് മിഡിലീസ്റ്റ് മോണിറ്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘മുമ്പത്തെ നിലപാടുകളില്‍ നിന്ന് ഖത്തര്‍ പിന്മാറുകയോ തീവ്രവാദികള്‍ക്കുള്ള പിന്തുണയും ഫണ്ടിങ്ങും അവര്‍ നിര്‍ത്തുകയും തീവ്രവാദ മാധ്യമങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തുകയും ചെയ്താല്‍ ഉപരോധം ഉടന്‍ അവസാനിക്കും. മറ്റ് അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കുകയും ചെയ്താല്‍ ഖത്തറും മറ്റു ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മണിക്കൂറുകള്‍ക്കുള്ളില്‍ മെച്ചപ്പെടുമെന്നും’ അബ്ദുല്ല ബിന്‍ യഹ്‌യ അല്‍ മുഅല്ലമി പറഞ്ഞു.

ദോഹ തീവ്രവാദത്തെ പിന്തുണക്കുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവര്‍ 2017 ജൂണിലാണ് ഖത്തറുമായുള്ള നയതന്ത്ര, ഗതാഗത ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചത്. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഖത്തര്‍ പലതവണ നിഷേധിക്കുകയും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയുമായിരുന്നു. യു.എസ് അടക്കം നിരവധി രാജ്യങ്ങള്‍ ഉപരോധം ഉടന്‍ അവസാനിക്കുമെന്ന് അറിയിച്ചിരുന്നു.

Related Articles