Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന് യു.എസ് ആയുധം വിൽക്കുന്നത് നിർത്തിവെക്കണമെന്ന് സംഘടനകൾ

വാഷിങ്ടൺ: ഇസ്രായേലിന് 735 മില്യൺ ഡോളറിന്റെ കൃത്യമായ മാർഗനിർദേശ ബോംബുകൾ വിൽക്കുന്നത് ജോ ബൈഡൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ. പീസ് അഡ്വക്കേറ്റ്സും ഫലസ്തീൻ അനുകൂല വിഭാ​ഗങ്ങളുമാണ് യു.എസിനോട് ആയുധ വിൽപന നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ബൈ‍‍‍‍ഡൻ ഇസ്രായേലിന് ആയുധം വിൽക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണിത്.

അതിക്രമങ്ങളിൽ മാത്രമല്ല, കൂട്ട മനുഷ്യവകാശ ലംഘനം നടത്തികൊണ്ടിരിക്കുന്ന ഒരു രാജ്യത്തേക്ക് ‍ഞങ്ങൾ അറിഞ്ഞുകൊണ്ട് ആയുധം കൈമാറുകയാണ് -നാഷണൽ ലോയേഴ്സ് ​ഗിൽഡ് ഫലസ്തീൻ ഉപസമിതിയുടെ സഹ ചെയർമാനും, യു.എസിലെ ഫലസ്തീൻ അവകാശ സംഘാടകനുമായ ഹുവൈദ അറാഫ് പറഞ്ഞു.

Related Articles