Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് ഗ്രീസ്

ഏദന്‍സ്: കുടിയേറ്റക്കാരെ വഹിച്ചുള്ള ബോട്ടുകള്‍ ഗ്രീസിന്റെ മേഖലയിലേക്ക് പ്രവേശിപ്പിച്ച് തുര്‍ക്കി പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഗ്രീസ്. ആരോപണം തുര്‍ക്കി പൂര്‍ണമായും നിഷേധിച്ചു. മെഡിറ്ററേനിയന്‍ കടലിലെ ഊര്‍ജ സ്രോതസ്സുകള്‍, കഴിഞ്ഞ വര്‍ഷം ആയിരത്തോളം വരുന്ന തുര്‍ക്കിയിലെ അഭയാര്‍ഥികള്‍ ഗ്രീക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നാറ്റോ സഖ്യക്ഷികള്‍ക്കിടയില്‍ രൂപപ്പെട്ട അസ്വസ്ഥത തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളുള്‍പ്പെടെ ഗ്രീസും തുര്‍ക്കിയും തമ്മില്‍ വിയോജിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്.

പ്രകോപനമുണ്ടാക്കി ഗ്രീസുമായി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ തുര്‍ക്കി കോസ്റ്റ്ഗാര്‍ഡും നാവിക സേനയും കുടിയേറ്റ ബോുട്ടുകളുമായി യൂറോപ്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതായ വ്യത്യസ്ത സംഭവങ്ങള്‍ ഗ്രീസ് കോസ്റ്റ്ഗാര്‍ഡ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തതായി കുടിയേറ്റ മന്ത്രി നോതിസ് മിതാറാച്ചി പറഞ്ഞു.

Related Articles