Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ മനഃപാഠമാക്കിയ 250 കുട്ടികളെ ഫലസ്തീന്‍ മതകാര്യ മന്ത്രാലയം ആദരിച്ചു

ജറൂസലം: വിശുദ്ധ ഖുര്‍ആന്‍ മനഃപാഠിക്കയ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ആദരിച്ച് ഫലസ്തീന്‍ മതകാര്യ, ഔഖാഫ് മന്ത്രാലയം. അധിനിവേശ കിഴക്കന്‍ ജറൂസലമിലെ ഹിസ്മ പട്ടണത്തില്‍ നടന്ന പരിപാടിയില്‍ വെച്ച് ദാറുല്‍ ഖുര്‍ആനില്‍ കരീം സ്ഥാപനത്തിലെ 250 വിദ്യാര്‍ഥികളെ മന്ത്രാലയം ആദരിച്ചു -‘അല്‍മുജ്തമഅ്’ റിപ്പോര്‍ട്ട് ചെയ്തു.

ദുരിതപൂര്‍ണമായ സാഹചര്യങ്ങള്‍ക്കിടയിലും, ഈ വര്‍ഷം ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കിയ മികച്ച ബാച്ചിനെ സ്ഥാപനത്തിന് സംഭാവന നല്‍കാന്‍ സാധിച്ചതായി ഹിസ്മ പട്ടണത്തിലെ ദാറുല്‍ ഖുര്‍ആനില്‍ കരീം മേധാവി മുഹമ്മദ് അത്വാ അല്‍ഹുല്‍വ് പറഞ്ഞു.

വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍ക്കും, പാരായണത്തിലും ഉച്ചാരണത്തിലും മകിവ് പുലര്‍ത്തുന്നവര്‍ക്കും മത്സരം നടത്താന്‍ ഹെബ്രോണ്‍ പ്രവിശ്യയിലെ വിശുദ്ധ ഖുര്‍ആന്‍ അക്കാദമി തയാറെടുക്കുകയാണെന്ന് ഔഖാഫ് മന്ത്രി ഹാതിം അല്‍ബഖ്‌രി പറഞ്ഞു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles