Current Date

Search
Close this search box.
Search
Close this search box.

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്രര്‍ ചെയ്ത് കേസുകള്‍ പിന്‍വലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ചൊവ്വാഴ്ച സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ ഏഴ് പേരാണ് ഹരജി നല്‍കിയിരുന്നത്.പൗരത്വപ്രക്ഷോഭത്തിനെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയെങ്കിലും അത് നടപ്പിലായിരുന്നില്ല. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പൗരത്വ പ്രക്ഷോഭം ആഹ്വാനം ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇതില്‍ 32 പേര്‍ക്കെതിരെയാണ് വിവിധ സ്ഥലങ്ങളില്‍ കേസെടുത്തത്. ഈ ഹരജിയില്‍ കോടതി നേരത്തെ സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു അന്നും കേസുകള്‍ പിന്‍വലിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടായിരുന്നത്. പക്ഷെ ഇതിന്റെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു വ്യക്തത നല്‍കിയിരുന്നില്ല.

 

Related Articles