Current Date

Search
Close this search box.
Search
Close this search box.

മുഹറം അവധി; തിങ്കളാഴ്ച പ്രവൃത്തി ദിനം, ചൊവ്വ പൊതു അവധി

തിരുവനന്തപുരം: മുഹറം അവധി തിങ്കളാഴ്ചയില്‍ നിന്നും ചൊവ്വാഴ്‌യിലേക്ക് മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു. ഹിജ്റ കലണ്ടര്‍ പ്രകാരം മുഹറം 10 ഓഗസ്റ്റ് ഒന്‍പത് ചൊവ്വാഴ്ച ആയതിനാലാണ് സര്‍ക്കാര്‍ അവധി മാറ്റിയത്. ഇംഗ്ലീഷ് കലണ്ടറില്‍ തിങ്കളാഴ്ചയായിരുന്നു പൊതു അവധി രേഖപ്പെടുത്തിയിരുന്നത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവൃത്തി ദിവസമായിരിക്കും.

സമസ്തയടക്കമുള്ള വിവധ മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ അവധി പുനര്‍നിശ്ചയിച്ചത്. ഓഗസ്റ്റ് ഒമ്പതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്കടക്കം അവധിയായിരിക്കുമെന്നും സര്‍ക്കുലറിലുണ്ട്.

 

Related Articles