Current Date

Search
Close this search box.
Search
Close this search box.

സംഘ്പരിവാര്‍ കലാപാഹ്വാനങ്ങള്‍ സര്‍ക്കാര്‍ തടയണം: സോളിഡാരിറ്റി

പാലക്കാട്: സംഘ്പരിവാര്‍ വംശഹത്യാ ശ്രമങ്ങളും കലാപാഹ്വാനങ്ങളും വര്‍ധിച്ചുവരികയാണ്. കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളും സാമുദായിക സഹവര്‍ത്തിത്തവും തകര്‍ക്കാന്‍ വിദ്വേഷ പ്രചാരണങ്ങളും അക്രമങ്ങളും സംഘ്പരിവാര്‍ തുടരുകയാണ്. പി.സി ജോര്‍ജ് പോലുള്ളവരുടെ നുണപ്രചാരണങ്ങളും പേരാമ്പ്രയിലെ പോലുള്ള അക്രമങ്ങളും അതിന്റെ അവസാന ഉദാഹരണങ്ങളാണ്. ഇത് തടയേണ്ട ബാധ്യത സര്‍ക്കാറിനുണ്ടെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. അതിനായി നിയമ പാലനത്തിലും പൊലീസ് നടപടികളിലും തുടരുന്ന അനാസ്ഥ സര്‍ക്കാര്‍ പരിഹരിക്കണം.

പാലക്കാട് നിയമപാലനവുമായി ബന്ധപ്പെട്ട് പല പരാതികളും ഉയര്‍ന്നിട്ടുണ്ട്. സിറാജുന്നിസയുടെ കൊലപാതകം മുതല്‍ അടുത്ത് നടന്ന നിര്‍ഭാഗ്യകരമായ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട നടപടികളില്‍വരെ പൊലീസിന്റെ ഈ വിവേചനം കാണാനാകും. മുസ്‌ലിംകളോടുള്ള വ്യക്തമായ മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടികള്‍ ഉണ്ടാകുന്നതെന്നും നഹാസ് മാള പറഞ്ഞു.

ഇന്ത്യ ബഹുമത സംസ്‌കാരങ്ങളുടെ ഭൂമിയാണ്. വ്യത്യസ്ഥ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും പ്രാക്ടീസ് ചെയ്യുന്നവര്‍ ഇവിടെയുണ്ട്. ഇവ എല്ലാം നിലനില്‍ക്കാന്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും മുസ്‌ലിം ന്യൂനപക്ഷ വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും നിരന്തരം ഭീതിവത്കരിക്കാനുള്ള ശ്രമമാണ് ഭരണകൂടങ്ങള്‍ നടത്തുന്നത്. കര്‍ണ്ണാടകയിലെ ഹിജാബ് നിരോധനം ഇതിന്റെ ഭാഗമാണ്.

ബീഫ് നിരോധന ശ്രമങ്ങളും ഏക സിവില്‍ കോഡിനായിനുള്ള മുന്നോട്ടുപ്പോക്കും മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കേണ്ട ഒന്നല്ല. എന്നിട്ടും അതിന്റെ മുഖ്യ ഉന്നം മുസ്‌ലിം സമുദായ വിശ്വാസങ്ങളും സംസ്‌കാരങ്ങളും തന്നെയാണെന്ന് സംഘപരിവാര്‍ തന്നെ വ്യക്തമാക്കുന്നു. ഇങ്ങനെ മുസ്‌ലിം വിശ്വാസങ്ങളെയും ആചാരങ്ങളെയുമെല്ലാം ഭീതിവത്കരിച്ച് അവ ഇല്ലായ്മ ചെയ്യേണ്ട തിന്മകളാണെന്ന സന്ദേശം ഭരണകൂടം തന്നെ നല്‍കുന്നത് അപകടകരമായ സന്ദേശമാണ്. ഭരണകൂടങ്ങളടക്കം രാജ്യത്ത് നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയയെ സമര്‍ഥമായി രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles