Current Date

Search
Close this search box.
Search
Close this search box.

ഐ.ആര്‍.ഡബ്ല്യുവിനും പീപ്പിള്‍സ് ഫൗണ്ടേഷനും ഗോള്‍ഡന്‍ സല്യൂട്ട് പുരസ്‌കാരം

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പോരാട്ടത്തിന് നേതൃത്വം നല്‍കിയതിന് ഐ.ആര്‍.ഡബ്ല്യു(ഐഡിയല്‍ റിലീഫ് വിംഗ്)വിനും പീപ്പിള്‍സ് ഫൗണ്ടേഷനും ഗോള്‍ഡന്‍ സല്യൂട്ട് പുരസ്‌കാരം. മലബാര്‍ ഗോള്‍ഡും മനോരമ ഓണ്‍ലൈനും സംയുക്തമായാണ് ഗോള്‍ഡന്‍ സല്യൂട്ട് എന്ന പേരില്‍ കോവിഡ് പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ പരിപാടി സംഘടിപ്പിച്ചത്. വ്യക്തികള്‍, കൂട്ടായ്മകള്‍, വനിതകള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചായിരുന്നു വോട്ടിങ് സംഘടിപ്പിച്ചിരുന്നത്.

കോവിഡ് പോരാട്ട-പ്രതിരോധ മേഖലയില്‍ സജീവമായ വ്യക്തികളെയും കൂട്ടായ്മകളെയും പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശിക്കപ്പെടുകയും വായനക്കാരുടെ വോട്ടിങ്ങിലൂടെയുമാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. സമൂഹ കൂട്ടായ്മ വിഭാഗത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള സന്നദ്ധ സേവന വിഭാഗമായ ഐഡിയല്‍ റിലീഫ് വിംഗിനാണ് ഒന്നാം സ്ഥാനം. പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറില്‍ നിന്നും ഐ.ആര്‍.ഡബ്ല്യു ജനറല്‍ കണ്‍വീനര്‍ വി.ഐ ശമീര്‍ ഏറ്റുവാങ്ങി. ഇതേ ഇനത്തില്‍ പ്രമുഖ എന്‍.ജി.ഒ ആയ പീപ്പിള്‍സ് ഫൗണ്ടേഷനാണ് രണ്ടാം സ്ഥാനം. ചെയര്‍മാന്‍ എം.കെ മുഹമ്മദലി അവാര്‍ഡ് ഏറ്റുവാങ്ങി.

തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ചാണ് സമ്മാന വിതരണ പരിപാടികള്‍ നടത്തിയത്. സ്വര്‍ണനാണയം, ട്രോഫി, സര്‍ട്ടിഫിക്കറ്റ്, മെഡലുകള്‍ എന്നിവയടങ്ങിയതാണ് പുരസ്‌കാരം.

Related Articles