Current Date

Search
Close this search box.
Search
Close this search box.

ഖഷോഗിയുടെ തിരോധാനം: സൗദിയുടെ പരിപാടിയില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറി

റിയാദ്: ജമാല്‍ ഖഷോഗിയുടെ തിരോധനവുമായി ബന്ധപ്പെട്ട് പശ്ചിമേഷ്യയിലെ പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജിക്കുന്നു. വിഷയത്തില്‍ സൗദിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സൗദി ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സില്‍ നിന്നും ഒരു വിഭാഗം മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും പിന്മാറി.

ന്യൂയോര്‍ക് ടൈംസ് ബിസിനസ് ജേര്‍ണലിസ്റ്റും സി.എന്‍.ബി.സി അവതാരകനുമായ ആന്‍ഡ്രൂ റോസ്,എകണോമിസ്റ്റ് ചീഫ് എഡിറ്റര്‍ സാനി മിന്‍ടണ്‍ എന്നിവരാണ് പരസ്യമായി പരിപാടി ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ചത്. ജമാല്‍ ഖഷോഗിയുടെ തിരോധാനവും അദ്ദേഹം കൊല്ലപ്പെട്ടെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന സന്ദര്‍ഭത്തിലാണ് പരിപാടി ബഹിഷ്‌കരിക്കുന്നതെന്ന് ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചത്.

ന്യൂയോര്‍ക് ടൈംസും ഫിനാന്‍ഷ്യല്‍ ടൈംസും പരിപാടി ബഹിഷ്‌കരിക്കും. നേരത്തെ പരിപാടിയുടെ മീഡിയ പാര്‍ടണര്‍ ആയിരുന്നു ഫിനാന്‍ഷ്യല്‍ ടൈംസ്. സൗദിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നാണ് ഇവര്‍ ട്വീറ്റ് ചെയ്തത്.

Related Articles