Current Date

Search
Close this search box.
Search
Close this search box.

സൗദിയുമായുള്ള ആയുധ ഇടപാട് ജര്‍മനി വീണ്ടും നീട്ടി

ബെര്‍ലിന്‍: സൗദിയുമായുള്ള ആയുധ ഇടപാട് ജര്‍മനി ഒരു മാസത്തേക്ക് കൂടി നീട്ടി. മാര്‍ച്ച് അവസാനം വരെയാണ് സൗദിയിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവച്ചതെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു. പ്രദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ജര്‍മനി എടുത്ത തീരുമാനപ്രകാരം സൗദിയിലേക്കുളള ആയുധ കയറ്റുമതി മാത്രമല്ല ആയുധക്കച്ചവടവും നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തുര്‍ക്കിയില്‍ വെച്ച് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ടും യെമന്‍ യുദ്ധത്തില്‍ സൗദിക്കുള്ള പങ്കിലും പ്രതിഷേധിച്ചാണ് ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ സൗദിക്കെതിരെ ഇത്തരം നിലപാടെടുത്തത്.

Related Articles