Current Date

Search
Close this search box.
Search
Close this search box.

ജര്‍മനി പശ്ചിമേഷ്യയിലേക്ക് കയറ്റിയയച്ചത് 1.4 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍

ബെര്‍ലിന്‍: കഴിഞ്ഞ വര്‍ഷം ജര്‍മനി പശ്ചിമേഷ്യയിലേക്ക് കയറ്റി അയക്കാനായി തീരുമാനിച്ചത് 1.4 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളെന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ പാര്‍ലമെന്റേറിയന്‍ ഒമിഡ് നൗറിപോറിന്റെ ചോദ്യത്തിന് ഉത്തരമായി ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഈജിപ്തിലേക്ക് മാത്രം 923 മില്യണിന്റെ ആയുധങ്ങളാണ് കയറ്റിയയച്ചത്. ഖത്തറിലേക്ക് 374 മില്യണ്‍, യു.എ.ഇയിലേക്ക് 63 മില്യണ്‍, കുവൈത്തിലേക്ക് 28.7 മില്യണ്‍, തുര്‍ക്കിയിലേക്ക് 28 മില്യണ്‍, ജോര്‍ദാനിലേക്ക് 2 മില്യണ്‍, ബഹ്‌റൈനിലേക്ക് 1.8 മില്യണ്‍ എന്നിങ്ങനെയാണ് കയറ്റുമതി കണക്കുകള്‍.

ജര്‍മ്മന്‍ സൈനിക ഉപകരണങ്ങളുടെ കയറ്റുമതിയുടെ 37.3 ശതമാനവും നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലേക്കാണ് കയറ്റി അയച്ചതെന്ന് നേരത്തെ ജര്‍മ്മനി അറിയിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നും അമേരിക്ക, ഈജിപ്ത്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്ത് രാഷ്ട്രമെന്നും നേരത്തെ ‘ന്യൂ ഖലീജ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles