Current Date

Search
Close this search box.
Search
Close this search box.

ഇറാനുള്ള ആയുധ വിലക്ക് നീട്ടണമെന്ന് യു.എന്നിനോട് ജി.സി.സി

റിയാദ്: ഇറാനിനെതിരെയുള്ള ആയുധ കയറ്റുമതി വിലക്ക് നീട്ടണമെന്ന് ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) യു.എന്‍ സുരക്ഷ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. അടുത്ത ഒക്ടോബര്‍ 18ന് നിലവിലെ വിലക്ക് തീരുകയാണ്. ഇത് മുന്‍നിര്‍ത്തിയാണ് ജി.സി.സി അംഗരാജ്യങ്ങളുടെ കൂട്ടായ്മ ഈ ആവശ്യവുമായി മുന്നോട്ടു വന്നത്. ജി.സി.സി സെക്രട്ടറി ജനറല്‍ നായിഫ് ഫലാഹ് മുബാറക് ആണ് യു.എന്‍ സുരക്ഷ കൗണ്‍സിലിന് കത്തയച്ചത്.

ഇറാനിലേക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നവരെയും ഇറാനില്‍ നിന്നും ആയുധം ഇറക്കുമതി ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ നടത്തുന്ന കമ്പനികളെയും വ്യക്തികള്‍ക്കും യാത്ര വിലക്ക് ഏര്‍പ്പെടുത്തുക,ഇത്തരക്കാര്‍ക്ക് അധിക നികുതി ചുമത്തുക,ഇറാനിയന്‍ ആയുധങ്ങള്‍ അസ്ഥിരപ്പെടുത്തുക അവരുടെ സ്വത്തുവകകകള്‍ മരവിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ഇറാന്‍ അറബ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ദീര്‍
ഘകാലമായി നിരന്തരം ഇടപെടുകയും മേഖലയിലുടനീളം ആയുധങ്ങള്‍ വ്യാപിപ്പിക്കുന്നത് തുടരുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തി.

Related Articles