Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ ഗസ്സ വംശഹത്യ; 73ാം ദിനത്തിലെ പ്രധാന അപ്‌ഡേറ്റുകള്‍

18-12-23 തിങ്കള്‍

  • ഹമാസിന്റെ ടണല്‍ കണ്ടെത്തിയെന്ന് ഇസ്രായേല്‍ സൈന്യം ട്വീറ്റ് ചെയ്തു. ടണലിലെ സൗകര്യങള്‍ കാണിക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
  • ഗസ്സയിലെ ആശുപത്രികള്‍ക്ക് നേരെ ഇന്നും ആക്രമണം തുടരുകയാണ്.
    ജബലിയ, നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
  • യു.എസ് പ്രതിരോധ മേധാവി ഓസ്റ്റിന്‍ ചര്‍ച്ചകള്‍ക്കായി ഇസ്രായേലില്‍ എത്തി.
  • തടവുകാരുടെ മോചനം സംബന്ധിച്ച പുതിയ കരാറിനായി യു.എസ് ചാര മേധാവി ഇസ്രായേല്‍, ഖത്തര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
  • ഗസ്സയിലെ ക്രൈസ്തവ പള്ളിയിലെ വെടിവയ്പില്‍ ഇസ്രയേലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറ്റലി
  • നിരവധി വസതികള്‍ക്ക് നേരെ ഇസ്രായേലി പീരങ്കി ഷെല്ലാക്രമണം നടത്തി.
  • ഞായറാഴ്ച ജബലിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 110 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം മേധാവി അറിയിച്ചു.
  • അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫര്‍അ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ റെയ്ഡില്‍ രണ്ട് കുട്ടികളടക്കം നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
  • ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതി പുതിയ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തും.
  • ഗാസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ വെടിവെപ്പ് ഇന്നും തുടരുകയാണ്. നേരത്തെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 26 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.
  • റെമാല്‍ പരിസരത്ത് കുടിയൊഴിപ്പിക്കപ്പെട്ട നിരവധി പേര്‍ താമസിക്കുന്ന സ്‌കൂളുകളുടെ കോമ്പൗണ്ട് ഇസ്രായേല്‍ സൈന്യം വളഞ്ഞു

Related Articles