Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തല്‍ ചര്‍ച്ച: ഈജിപ്ത് പ്രതിനിധികള്‍ ഗസ്സയില്‍

ഗസ്സ സിറ്റി: ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധ വിരാമം ചര്‍ച്ച ചെയ്യുന്നതിനായി ഈജിപ്ത് ഉദ്യോഗസ്ഥ തല പ്രതിനിധികള്‍ ഗസ്സയിലെത്തി. വ്യാഴാഴ്ചയാണ് ചര്‍ച്ചക്കായി സംഘം ഗസ്സ മുനമ്പിലെത്തിയതെന്ന് ഇസ്രായേല്‍ പബ്ലിക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.

ഇരു കൂട്ടരും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയാകാനും ഗസ്സയിലെ സാധാരണ ജീവിതം മെച്ചപ്പെടുത്താനുമാണ് ചര്‍ച്ച നടത്തുന്നത്. അടുത്ത ആഴ്ച ഹമാസ് വക്താക്കള്‍ ഈജിപ്തിലെത്തി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഫലസ്തീന്‍ പ്രതിരോധ സംഘം നേതാക്കളുമായും ഇസ്രായേല്‍ ഒകുപേഷന്‍ അധികൃതരും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനാണ് ഈജിപ്ത് നേതൃത്വം നല്‍കുന്നത്. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രതിരോധ മന്ത്രി ലിബര്‍മാന്‍ രാജിവെച്ചിരുന്നു.

Related Articles