Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനു നേരെ ഗസ്സയുടെ റോക്കറ്റാക്രമണം

തെല്‍അവീവ്: ഇസ്രായേലിനെ ലക്ഷ്യമാക്കി ഗസ്സ മുനമ്പില്‍ നിന്ന് റോക്കറ്റാക്രമണം. തിങ്കളാഴ്ച വടക്കന്‍ തെല്‍അവീവിനെ ലക്ഷ്യമിട്ട് നടത്തിയ റോക്കറ്റാക്രമണത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഇസ്രായേലിലെ ഷാരോണില്‍ ഒരു വീടിനു മുകളിലാണ് റോക്കറ്റ് പതിച്ചത്. ഗസ്സയില്‍ നിന്നുള്ള റോക്കറ്റ് ആണെന്ന് ഇസ്രായേല്‍ മിലിട്ടറി വിഭാഗം അറിയിച്ചു.

റോക്കറ്റ് പതിച്ച വീടിന് തീപിടിക്കുകയും ഇവിടെയുള്ള ആറു പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്യുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു. ഗസ്സയുടെ അതിര്‍ത്തി വേലിയില്‍ നടക്കുന്ന വാര്‍ഷികാഘോഷത്തിനും ഏപ്രില്‍ 9ന് ആരംഭിക്കുന്ന ഇസ്രായേല്‍ ഇലക്ഷന്‍ ക്യാംപയിനും മുന്നോടിയായി നടന്ന ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കാനിടയായേക്കും. 10 ദിവസം മുന്‍പ് ഇസ്രായേലില്‍ ജനവാസ മേഖലയില്‍ ഗസ്സയുടെ റോക്കറ്റാക്രമണമുണ്ടായിരുന്നു.

Related Articles