Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ദാരിദ്ര്യ നിരക്ക് 80 % കവിഞ്ഞു

ഗസ്സ സിറ്റി: ഗസ്സയിലെ ദാരിദ്ര്യ നിരക്ക് 80 % കവിഞ്ഞെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഫലസ്തീന്‍ ട്രേഡ് യൂണിയന്‍സ് (PGFTU) മുന്നറിയിപ്പ് നല്‍കി. ദാരിദ്ര്യവും തൊഴിലില്ലായ്മ നിരക്കും അഭൂതപൂര്‍വമായാണ് ഗസ്സ മുനമ്പില്‍ വര്‍ധിക്കുന്നത്. ദാരിദ്ര്യ നിരക്ക് 80 ശതമാനത്തിലെത്തിയപ്പോള്‍ തൊഴിലില്ലായ്മ നിരക്ക് 54.9 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. ഇവ രണ്ടും ഗസ്സയിലെ മോശം സാമ്പത്തികാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. 2018ല്‍ മാത്രം തൊഴിലില്ലാത്ത ആളുകളുടെ മൂന്ന് ലക്ഷത്തിനടുത്താണ് ട്രേഡ് യൂണിയന്‍ വ്യക്തമാക്കി.

കഴിഞ്ഞ 12 വര്‍ഷമായി ഇസ്രായേലിന്റെ നേതൃത്വത്തില്‍ തുടരുന്ന അനധികൃത ഉപരോധം മൂലം ഫലസ്തീനിലെ തൊഴിലാളികള്‍ അതിദാരുണാവസ്ഥയിലാണ് ജീവിക്കുന്നത്. ഉപരോധം ഫലസ്തീന്‍ സാമ്പത്തികാവസ്ഥയെയും അടിസ്ഥാനസൗകര്യങ്ങളുടെയും തകര്‍ച്ചക്ക് കാരണമായി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും യൂണിയന്‍ കുറ്റപ്പെടുത്തി.

Related Articles