Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിന്നുള്ള ഇന്നത്തെ പ്രധാന അപ്‌ഡേറ്റുകള്‍

11-11-23- ശനി

  • ആകെ മരണം 11,078 ആയി
  • അല്‍-ഷിഫ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേല്‍ ഷെല്ലാക്രമണം തുടരുകയാണെന്ന് ആശുപത്രി ഡയറക്ടര്‍ അല്‍ ജസീറയോട് പറഞ്ഞു.
  • ഇന്ധനം തീര്‍ന്നു അല്‍ശിഫ ആശുപത്രി പ്രവര്‍ത്തനം അവസാനിപ്പിച്ചു.
  • ഇസ്ലാമിക രാഷ്ട്രതലവന്മാരുടെ ഉച്ചകോടി പുരോഗമിക്കുന്നു.
  • ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും മുഴുവന്‍ ബന്ധികളെയും തടവുകാരെയും വിട്ടയക്കണമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍.
  • അറബ് ലീഗ് ഇസ്രായേലിനെ അന്താരാഷ്ട്ര കോടതിക്ക് മുന്‍പില്‍ എത്തിക്കണമെന്ന് മഹ്‌മൂദ് അബ്ബാസ്
  • ഗസ്സയില്‍ നിന്ന് സാധാരണക്കാരെ പുറത്താക്കാന്‍ ആശുപത്രികള്‍ ബോധപൂര്‍വം ലക്ഷ്യമിടുന്നതായി ഫലസ്തീന്‍ റെഡ് ക്രസന്റ് മേധാവി യു.എന്‍ സുരക്ഷാ കൗണ്‍സിലിനോട് പറഞ്ഞു.
  • കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗസ്സയില്‍ 100,000 ഫലസ്തീനികള്‍ തെക്കോട്ട് പലായനം ചെയ്തതായി ഇസ്രായേല്‍.
  • തുടര്‍ച്ചയായ ആക്രമണങ്ങള്‍ള്‍ക്കിടയില്‍ തങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഫലസ്തീനികള്‍ പറഞ്ഞു.
  • ‘ഇന്ന്, ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യം വളരെ പ്രധാനമാണ്. അത് പ്രവര്‍ത്തനത്തിനുള്ളതായിരിക്കണമെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി പറഞ്ഞു.
  • ഹമാസ് കമാന്‍ഡര്‍ അഹമ്മദ് സിയാമിനെ വധിക്കാനാണ് ഇന്നലെ അല്‍ ബുറാഖ് സ്‌കൂളില്‍ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം.
  • തങ്ങളുടെ സംഘടനയിലെ ജീവനക്കാര്‍ ഹമാസ് അംഗങ്ങളാണെന്ന ഇസ്രായേലിന്റെ അവകാശവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് യു.എന്നിന്റെ പലസ്തീന്‍ റിലീഫ് ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജൂലിയറ്റ് ടൂമ പറഞ്ഞു.
  • ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി ഗ്രൂപ്പിനെ ബ്രാന്‍ഡീസ് യൂണിവേഴ്‌സിറ്റി നിരോധിച്ചു.
    ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തലിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രൗണ്‍ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിനിടെ ഏകദേശം രണ്ട് ഡസനോളം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
  • അല്‍-ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം ഷെല്ലാക്രമണം നടത്തിയെന്നും വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതാി ഫലസ്തീന്‍ ആരോഗ്യമന്ത്രി.
  • ആശുപത്രിയിലെ എല്ലാ ജനറേറ്ററുകളും ഓഫാണ്, എല്ലാ വൈദ്യുതി സ്രോതസ്സുകളും തീര്‍ന്നിരിക്കുന്നു, ലോകമെമ്പാടും ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയ നിമിഷമാണിത്. ഇന്‍കുബേറ്ററുകളില്‍ 39 നവജാതശിശുക്കളുണ്ട്, ആ കുഞ്ഞുങ്ങള്‍ മരണത്തോട് പോരാടുകയാണ്-മന്ത്രി പ്രസ്താവിച്ചു.
  • ജറുസലേമിന് വടക്ക് പടിഞ്ഞാറുള്ള ബിദ്ദു പട്ടണത്തില്‍ ഇസ്രായേല്‍ സൈന്യം വീടുകളില്‍ ഇരച്ചുകയറി നിരവധി പേരെ ഇന്നും അറസ്റ്റ് ചെയ്തു. റാമല്ലയുടെ പടിഞ്ഞാറ് നിലിനിലും ഏറ്റുമുട്ടലുകള്‍ നടന്നു.

 

10-11-23- വെള്ളി

  • ഇതുവരെയായി 4,412 കുട്ടികള്‍ ഉള്‍പ്പെടെ 10,812 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
  • ഫലസ്തീനികളെ വടക്കന്‍ ഗസ്സ വിട്ടുപോകാന്‍ അനുവദിക്കുന്നതിനായി ദിവസേന നാല് മണിക്കൂര്‍ താല്‍ക്കാലികമായി വെടിനിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
  • ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍.
  • സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന ആഫ്രിക്കന്‍-സൗദി ഉച്ചകോടിക്കിടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ പരാമര്‍ശം നടത്തിയത്.
  • ബുധനാഴ്ചയും വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഇടയില്‍ ഗാസയില്‍ 243 പലസ്തീന്‍കാരും രണ്ട് ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടതായി യു.എന്‍.
  • 35 ആശുപത്രികളില്‍ 18 എണ്ണ പ്രവര്‍ത്തനരഹിതമാണ്.
    72-ല്‍ 51 പ്രാഥമികാരോഗ്യ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി.
  • ഗസ്സയുടെ ആരോഗ്യമേഖലക്കു നേരെ 270-ലധികം ആക്രമണങ്ങള്‍ നടന്നു. 57 ആംബുലന്‍സുകള്‍ തകര്‍ക്കപ്പെട്ടു.
  • കനത്ത ബോംബാക്രമണത്തിന് പിന്നാലെ ഇസ്രായേലി ടാങ്കുകള്‍ ഗസ്സയിലെ നിരവധി ആശുപത്രികളെ വളഞ്ഞതായി ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
  • ഇസ്രായേല്‍ ആക്രമണം മൂലം ഗസ്സയിലുടനീളമുള്ള 50 ശതമാനത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം വരുത്തി.
  • ഭൂമിയില്‍ ഒരു നരകമുണ്ടെങ്കില്‍ അത് വടക്കന്‍ ഗസ്സയാണെന്ന് യു.എന്നിന്റെ മാനുഷിക കാര്യാലയം പ്രസ്താവിച്ചു.
  • സിറിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ ഏഴ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ലെബനാനിലെ ഹിസ്ബുള്ള അറിയിച്ചു.
  • യുദ്ധം ആരംഭിച്ചതിനുശേഷം തങ്ങളുടെ 100ലധികം തൊഴിലാളികള്‍ കൊല്ലപ്പെട്ടതായി യു.എന്നിന്റെ ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി.
  • ഈജിപ്തുമായുള്ള റഫ ക്രോസിംഗ് വഴി ഗസ്സയിലേക്ക് സഹായം ലഭിക്കുന്നതിന് ചില ‘പ്രശ്‌നങ്ങള്‍’ ഉണ്ടായിട്ടുണ്ടെന്ന് യു.എന്‍.
  • ട്രക്കുകള്‍ക്കല്ല, കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടിയാണ് ക്രോസിംഗ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് യു.എന്‍ ഏജന്‍സി പറഞ്ഞു.
  • ഗസ്സയില്‍ ആശുപത്രികളെ ബന്ദികളാക്കി ഇസ്രായേല്‍ കൊള്ളയടിക്കുന്നുവെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
  • 695 വിദേശ പാസ്പോര്‍ട്ട് ഉടമകള്‍ക്കും ആശ്രിതര്‍ക്കും റഫ ക്രോസിംഗ് വഴി ഈജിപ്തിലേക്ക് പോകാന്‍ കഴിഞ്ഞെന്ന് റെഡ് ക്രോസ്.
  • ആയിരക്കണക്കിന് ഫലസ്തീനികള്‍ ഗസ്സയുടെ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യുന്നത് തുടരുകയാണ്.
  • നവംബര്‍ 9ന്, 50,000-ത്തിലധികം ആളുകള്‍ വടക്കന്‍ ഗസ്സ വിട്ടതായി യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് അറിയിച്ചു.
  • ഇന്ത്യയിലെയും അമേരിക്കയിലെയും ഉന്നത നയതന്ത്രജ്ഞരും പ്രതിരോധ മേധാവികളും ന്യൂഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

09-11-23- വ്യാഴം

  • ഗസ്സയില്‍ ഇതുവരെയായി 10,569 പേര്‍ കൊല്ലപ്പെട്ടു.
  • ഗസ്സ നഗരത്തിലേക്ക് കൂടുതല്‍ മുന്നേറാന്‍ ശ്രമിക്കുന്ന ഇസ്രായേല്‍ സേനയെ തങ്ങള്‍ നേരിടുന്നുണ്ടെന്ന് അല്‍-ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.
  • വടക്ക് ജബലിയ്യ അഭയാര്‍ത്ഥി ക്യാമ്പിലും പടിഞ്ഞാറന്‍ ഗസ്സയിലെ സാബ്രയിലും കഴിഞ്ഞ രാത്രി ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
  • വടക്കന്‍ ഗസ്സയില്‍ നിന്നും ആയിരക്കണക്കിന് ഫലസ്തീനികള്‍ ദീര്‍ഘദൂരം നടന്ന് പലായനം ചെയ്യുകയാണ്.
    ആയിരക്കണക്കിന് സാധാരണക്കാര്‍ വടക്കന്‍ ഗസ്സയില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന ഫോട്ടോകള്‍ പുറത്തുവന്നു.
  • ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ വെടിനിര്‍ത്താനുള്ള സാധ്യത ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വീണ്ടും തള്ളി.
  • രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും ജനജീവിതത്തെയും ബാധിക്കുന്ന ഇസ്രായേലിന് നേരെയുള്ള ഹമാസ് റോക്കറ്റുകള്‍ തടയുക എന്നതാണ് ഇസ്രായേലി സൈന്യത്തിന്റെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
  • ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ ആക്രമണത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നതായുള്ള ഹോണസ്റ്റിന്റെ റിപ്പോര്‍ട്ട് റോയിട്ടേഴ്സ് തള്ളി.
  • ഇസ്രയേലിന്റെ നിയമ ലംഘനങ്ങളില്‍ അന്താരാഷ്ട്ര ലോകം നിശബ്ദത പാലിക്കുന്നതിനെ ഈജിപ്ത് അപലപിച്ചു.
  • ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
  • ഗസ്സയിലെ വംശഹത്യയുടെ പേരില്‍ ഇസ്രയേലിനെതിരെ യുദ്ധക്കുറ്റങ്ങള്‍ക്ക് തുല്യമാണെന്ന് ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കേസ് ഫയല്‍ ചെയ്തു.
  • ഹമാസിനെതിരെയല്ല, മുഴുവന്‍ ഫലസ്തീനികള്‍ക്കെതിരെയുമാമ് ഇസ്രായേല്‍ യുദ്ധം ചെയ്യുകയാണെന്ന് പാരീസില്‍ നടന്ന സമ്മേളനത്തില്‍ ഫലസ്തീന്‍ പ്രധാനമന്ത്രി ഷത്വിയ്യ പറഞ്ഞു.
  • ഗസ്സയിലെ ഫലസ്തീനികളെ പിന്തുണയ്ക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
  • ഏകദേശം 2,900 യു.കെ ഡോക്ടര്‍മാരും മെഡിക്കല്‍ ട്രേഡ് യൂണിയനിലെ അംഗങ്ങളും അടക്കം 3,000 പേര്‍ ഒപ്പിട്ടു.
  • ഗസ്സയിലെ 10ലധികം തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി മൂന്ന് ദിവസത്തെ മാനുഷിക വെടിനിര്‍ത്തലിന് ഖത്തറും ഈജിപ്തും യു.എസും ഇടനിലക്കാരായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
  • ഗസ്സയിലെ അല്‍-ഖുദ്സ് ആശുപത്രിയില്‍ ഇന്ധനം തീര്‍ന്നതിനാല്‍ പ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.
  • 106 സഹായ ട്രക്കുകളും ആംബുലന്‍സുകളും ബുധനാഴ്ച റഫ ക്രോസിംഗ് വഴി ഗസ്സയിലേക്ക് പ്രവേശിച്ചതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു.
  • എന്നാല്‍ ഇവകൊണ്ടൊന്നും ഇപ്പോഴും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു.
  • ഇസ്രായേല്‍ ‘എല്ലാ മാനുഷിക മൂല്യങ്ങളെയും തകര്‍ത്തെന്നും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു.
  • ഈജിപ്തിന്റെ സഹായത്തോടെ തുര്‍ക്കി 230 ടണ്‍ മാനുഷിക സഹായവുമായി 10 വിമാനങ്ങള്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  • ഗസ്സയില്‍ ക്യാന്‍സര്‍ ബാധിതരായ കുട്ടികളെ ഏറ്റെടുക്കാനും ചികിത്സിക്കാനും രാജ്യം തയ്യാറാണെന്ന് തുര്‍ക്കി ആരോഗ്യമന്ത്രി ഫഹ്റെറ്റിന്‍ കോക്ക പറഞ്ഞു.

 

08-11-23- ബുധന്‍

  • ഗസ്സയിലെ ജനവാസ കേന്ദ്രങ്ങളടക്കം സകലതും തകര്‍ത്തുള്ള ഇസ്രായേല്‍ ആക്രമണം 32ാം ദിനവും തുടരുകയാണ്.
  • മരണ സംഖ്യ 10,569
  • 4,324 കുട്ടികളും 2,823 സ്ത്രീകളും 649 വൃദ്ധരും ഉള്‍പ്പെടെ 26,475 പേര്‍ക്ക് പരിക്കേറ്റു.
  • കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 214 പേര്‍
  • 1,350 കുട്ടികള്‍ ഉള്‍പ്പെടെ 2,550 പേരെ കാണാതായി
  • തെക്കന്‍ ഗസ്സയിലെ കിഴക്കന്‍ ഖാന്‍ യൂനിസില്‍ ബുധനാഴ്ച ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.
  • ജബലിയ്യ അഭയാര്‍ത്ഥി ക്യാമ്പില്‍, ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.
  • 10 ലക്ഷത്തിലധികം ഫലസ്തീനികള്‍ ഗസ്സ നഗരത്തിനകത്തു നിന്നും പലായനം ചെയ്യപ്പെടുന്നു.
  • തങ്ങളുടെ പേരില്‍ ഇസ്രായേല്‍ ശേഖരിക്കുന്ന നികുതി വരുമാനം നല്‍കില്ലെന്ന് ഫലസ്തീന്‍ അതോറിറ്റി.
  • കൂടുതല്‍ ഇസ്രായേല്‍ സൈനികര്‍ ഗസ്സ നഗരത്തിന്റെ മധ്യഭാഗത്തേക്ക് നീങ്ങുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
  • ജബലിയ അഭയാര്‍ത്ഥി ക്യാമ്പ്, കിഴക്കന്‍ ഗസ്സ സിറ്റിയിലെ ഷുജയ്യ പരിസരം, കിഴക്കന്‍ ഖാന്‍ യൂനുസ്, നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പ് എന്നിവിടങ്ങളില്‍ ഇസ്രായേല്‍ ബോംബാക്രമണം റിപ്പോര്‍ട്ട് ചെയ്തു.
  • അധിനിവേശ വെസ്റ്റ് ബാങ്കില്‍, ഫലസ്തീന്‍ പുരുഷന്മാര്‍ സ്വയം കീഴടങ്ങുന്നതിനായി സമ്മര്‍ദം ചെലുത്താന്‍ ഇസ്രായേല്‍ സൈനികര്‍ നിരവധി സ്ത്രീകളെയും കുടുംബാംഗങ്ങളെയും തടഞ്ഞുവച്ചു.
  • ഹമാസിനെ അപലപിച്ചും ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ പിന്തുണച്ചും ഗസ്സയില്‍ ‘മാനുഷിക യുദ്ധവിരാമങ്ങള്‍’ ആവശ്യപ്പെട്ട് ജി7ല്‍ നിന്നുള്ള ഉന്നത നയതന്ത്രജ്ഞര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.
  • അഞ്ച് ട്രക്കുകള്‍ക്കും ജീവന്‍രക്ഷാ മെഡിക്കല്‍ ഉപകരണങ്ങളുള്ള രണ്ട് വാഹനങ്ങള്‍ക്കും നേരെ ഇസ്രായേല്‍ ബോംബിട്ടു.
  • ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസിലെ ഏക ഫലസ്തീന്‍ അമേരിക്കക്കാരിയായ റാഷിദ ത്‌ലൈബിനെ വിമര്‍ശിക്കുന്ന വോട്ടെടുപ്പ് യു.എസ് ജനപ്രതിനിധിസഭയില്‍ നടന്നു.
  • ഹമാസിന്റെയും ഫലസ്തീനിയന്‍ സായുധ ഗ്രൂപ്പുകളെയും ലക്ഷ്യമിട്ടുള്ള യു.എസിന്റെ ഏകപക്ഷീയമായ ഉപരോധം അംഗീകരിക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പറഞ്ഞു.
  • തെക്കന്‍ ഗസ്സ മുനമ്പിലെ റഫയില്‍ കുടിയിറക്കപ്പെട്ടവര്‍ക്കായുള്ളസ്‌കൂളുകളില്‍ അഭയം പ്രാപിക്കുന്ന ഫലസ്തീനിയന്‍ ഉമ്മമാര്‍ മാനുഷിക സഹായത്തിനായി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
  • അല്‍-ഖുദ്സ് ആശുപത്രിക്ക് സമീപം ഇസ്രായേല്‍ ബോംബാക്രമണത്തിന് ശേഷമുള്ള നാശനഷ്ടത്തിന്റെ വ്യാപ്തി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ടു.
  • 17 പേര്‍ മരിച്ചതായും നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

07-11-23 – ചൊവ്വ

 

  • ഇസ്രായേല്‍ ആക്രമണം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍, ഗസ്സയില്‍ ‘വന്‍ദുരന്തം’ അരങ്ങേറുകയാണെന്ന് യു.എന്‍ ഏജന്‍സി.
  • ഗസ്സക്കാര്‍ക്ക് ”സഹായം നിഷേധിക്കപ്പെടുകയും കൊല്ലപ്പെടുകയും അവരുടെ വീടുകളില്‍ നിന്ന് ബോംബെറിഞ്ഞു കൊല്ലുകയും ചെയ്യുന്നു” യു.എന്‍ പറഞ്ഞു.
  • റഫയില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു, ഖാന്‍ യൂനിസിലെ ബോംബാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.
  • വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ആവശ്യങ്ങള്‍ ഉയരുമ്പോഴും ഗസ്സ ‘കുട്ടികളുടെ ശ്മശാനമായി മാറുകയാണെന്ന്’ യു.എന്‍ മേധാവി അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
  • യുദ്ധത്തിന് ‘ചെറിയ ഇടവേളകള്‍ക്ക്’ ആവശ്യമാണെന്ന് നെതന്യാഹു സൂചന നല്‍കി. എന്നാല്‍ യുദ്ധാനന്തരം ‘അനിശ്ചിതകാലത്തേക്ക്’ ഗസ്സയുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഇസ്രായേല്‍ വഹിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
  • ഗസ്സയുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഇസ്രായേലിന് ഉണ്ടാകുമെന്നും നെതന്യാഹു സൂചന നല്‍കി.
  • ഗസ്സയിലെ ചില ഡോക്ടര്‍മാര്‍ അനസ്തേഷ്യ ഇല്ലാതെയാമ് ഓപ്പറേഷനുകള്‍ നടത്തുന്നതെന്ന് യു.എന്‍ ആരോഗ്യ ഏജന്‍സി പറഞ്ഞു.
  • ടോക്കിയോയില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഗസ്സയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ റാലി നടന്നു.
  • ഗസ്സ പൂര്‍ണ്ണമായും ഒറ്റപ്പെട്ട് കിടക്കുകയാണെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (പിആര്‍സിഎസ്) വക്താവ് പറഞ്ഞു.
  • 35-ല്‍ 16 ആശുപത്രികളും സേവനം അവസാനിപ്പിച്ചു. കൂടുതല്‍ എണ്ണത്തില്‍ ഇന്ധനം തീര്‍ന്നിരിക്കുകയാണ്.
  • റണ്‍തീസി ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ബോംബിടാന്‍ ഉദ്ദേശിക്കുന്നതായും അവിടെ നിന്നും ഒഴിയാന്‍ ഇസ്രായേല്‍ സൈന്യം പറഞ്ഞതായി ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് അല്‍ ജസീറയോട് പറഞ്ഞു.
  • 70ഓളം കുട്ടികള്‍ റന്‍തിസി ആശുപത്രിയില്‍ ഉണ്ടെന്നാണ് കണക്ക്. വടക്കന്‍ ഗസ്സയില്‍ കുടിയൊഴിപ്പിക്കപ്പെട്ട 1,000 പേര്‍ക്ക് ഇവിടെ അഭയം പ്രാപിച്ചിട്ടുണ്ട്.
  • ഗസ്സയിലെ ഏക പീഡിയാട്രിക് ക്യാന്‍സര്‍ വാര്‍ഡുള്ള അല്‍-റാിസി യുഎസ് ഫണ്ട് ചെയ്ത ആശുപത്രിയാണ്. തിങ്കളാഴ്ചയാണ് കുട്ടികളുടെ കാന്‍സര്‍ വാര്‍ഡിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം ഉണ്ടായത്.
  • റഫയില്‍ കഴിഞ്ഞ രാത്രികൊണ്ട് നടന്ന ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു; ഖാന്‍ യൂനിസിന്റെ ബോംബാക്രമണത്തിലും നിരവധി മരണങ്ങള്‍ ഉണ്ടായി.
  • അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഉടനീളം മാരകമായ ഇസ്രായേലി റെയ്ഡുകള്‍ തുടരുകയാണ്. കൂടാതെ നിരവധി ആളുകളെ ഇസ്രായേല്‍ സൈന്യം കസ്റ്റഡിയിലെടുത്തു.
  • ഗാസയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇറാന്‍ പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണ്‍ സംഭാഷണം നടത്തിയതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
  • പശ്ചിമേഷ്യയിലെ പര്യടനത്തിന് ശേഷം ജി7 വിദേശകാര്യ മന്ത്രിമാരുടെ ദ്വിദിന യോഗത്തിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കെന്‍ ജപ്പാനിലെത്തി.

 

06-11-2023- തിങ്കള്‍

  • തിങ്കളാഴ്ചയും ഗസ്സയിലുടനീളം കനത്ത ബോംബാക്രമണം തുടരുന്നതിനിടെ യു.എന്നും മറ്റ് മാനുഷിക സംഘടനകളുമായി 18 സംഘടനകള്‍ ‘ഉടന്‍ മാനുഷിക വെടിനിര്‍ത്തലിന്’ ആഹ്വാനം ചെയ്തുകൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചു.
  • ഇതുവരെയായി 10,000 പേര്‍ കൊല്ലപ്പെടുകയും 24,000-ത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ഒരു ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
  • ഗസ്സയിലെ വിവിധ തെരുവുകളിലും ആശുപത്രി പരിസരത്തും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്.
  • ഇസ്രായേലിന്റെ ‘ക്രൂരമായ ഉന്മൂലന യുദ്ധത്തെ’ അപലപിക്കുന്നതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ അന്നഹ്ദ പാര്‍ട്ടി.
  • 88 യു.എന്‍.ആര്‍.ഡബ്ല്യു.എ ജീവനക്കാര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടതായി യു.എന്‍. സംഘര്‍ഷത്തിനിടെ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള യു.എന്‍ ജീവനക്കാരുടെ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണിത്.
  • ഗസ്സയിലെ ജോര്‍ദാനിയന്‍ ഫീല്‍ഡ് ആശുപത്രിയിലേക്ക് തങ്ങളുടെ വ്യോമസേന അടിയന്തര വൈദ്യസഹായം എത്തിച്ചതായി ജോര്‍ദാന്‍.
  • ഇസ്രായേലിലെ നയതന്ത്രജ്ഞരെ ദക്ഷിണാഫ്രിക്ക തിരിച്ചുവിളിച്ചു. നേരത്തെ തുര്‍ക്കി, ജോര്‍ദാന്‍, ബൊളീവിയ, ഹോണ്ടുറാസ്, കൊളംബിയ, ചിലി, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളും ഇങ്ങിനെ ചെയ്തിരുന്നു.
  • ഗസ്സയിലെ അതിക്രമങ്ങളെ തുടര്‍ന്ന് ബൊളീവിയ ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു.
  • ഹമാസ് തടവിലാക്കിയ തടവുകാരിലേക്ക് റെഡ് ക്രോസിന് പ്രവേശനം ലഭിക്കുന്നതിന് പകരമായി ഇസ്രയേല്‍ ഗസ്സയിലെ സൈനിക ഓപ്പറേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്റെ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ നിര്‍ദ്ദേശിച്ചു.
  • തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലെ രണ്ട് കെട്ടിടങ്ങളിലം വടക്ക് താല്‍ അസ്-സതാറിലെ ഒരു കെട്ടിടത്തിലും ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ 45 പേര്‍ കൊല്ലപ്പെട്ടു.
  • ഇന്നലെ രാത്രി മുതല്‍ ഗസ്സയില്‍ 450 വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
  • ഒറ്റരാത്രികൊണ്ട് നടത്തിയ വ്യോമാക്രമണത്തില്‍ 200 ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം. പലരും ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
  • ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയിലെ ഏക മാനസികാരോഗ്യ കേന്ദ്രം തകര്‍ന്നു. ക്യാന്‍സര്‍ ബാധിതരായ കുട്ടികളെ ചികിത്സിക്കുന്ന ഗാസ സിറ്റിയിലെ പീഡിയാട്രിക് ആശുപത്രിയുടെ മൂന്നാം നിലയിലും ആക്രമണമുണ്ടായി.
  • ഗസ്സയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ തങ്ങളുടെ പോരാളികള്‍ ഇസ്രായേല്‍ സൈനികരുമായി ഏറ്റുമുട്ടല്‍ നടത്തുന്നുണ്ടെന്ന് അല്‍-ഖസ്സാം ബ്രിഗേഡ്‌സ് പറയുന്നു.
  • ‘ ഗസ്സയിലെ രംഗങ്ങള്‍ മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറമാണ്. കുട്ടികള്‍ ബോംബുകളാല്‍ കൊല്ലപ്പെടുന്നു, വിശപ്പും ഭയവും, വൈദ്യസഹായം ലഭിക്കാതെയും ആളുകള്‍ മുറിവേറ്റ് കിടക്കുന്നു. ആംബുലന്‍സുകള്‍ക്ക് നേരെ ബോംബെറിയുന്നു. ഗസ്സയ്ക്ക് വൈദ്യുതിയും വെള്ളവും ആവശ്യമാണ്. ഗസ്സയിപ്പോള്‍ അവശിഷ്ടങ്ങള്‍ക്ക് കീഴിലാണ്, അവശിഷ്ടങ്ങള്‍ക്കടിയില്‍ അതിജീവിച്ചവരെ തിരയുന്നത് നിര്‍ത്താന്‍ വെടിനിര്‍ത്തല്‍ ആവശ്യമാണ്.’ ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതിയ്യ പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.
  • ഗസ്സയെ ചോരയുടെ താഴ്വരയാക്കി മാറ്റിയ അതിക്രമം തടയാന്‍ മനസാക്ഷിയുള്ളവരും മാനുഷിക മൂല്യങ്ങളുടെ വക്താക്കളും രംഗത്തുവരണം.
  • കൊലപാതകം തടയുന്നതിന് മുന്‍കരുതല്‍ നടപടിയായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കുറ്റവാളികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണം.
  • അന്താരാഷ്ട്ര ശിശുദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകം. ഈ ആഘോഷം റദ്ദാക്കാനും ഇസ്രായേല്‍ കൊലയാളി സംഘം മൂലം ജീവന്‍ നഷ്ടപ്പെട്ട് സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ഹാജരാകാത്ത ഫലസ്തീനിലെ കുട്ടികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാനും ഞാന്‍ യു.എന്നിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഷത്വിയ്യ പറഞ്ഞു.
  • ഗസ്സയില്‍ മനുഷ്യന് വാസയോഗ്യമല്ലാതാക്കുന്ന തരത്തില്‍ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കണമെന്ന് ഇസ്രായേല്‍ മന്ത്രി ഖില എയ്ലാന്‍ഡ് പറഞ്ഞു.
  • ബന്ദികളാക്കിയവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങള്‍ അവരുടെ തിരിച്ചുവരവിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇസ്രായേല്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം നടത്തി.

 

 

https://www.instagram.com/p/CzTL4avgYED/

Related Articles