Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ ഇസ്രായേല്‍ പതിച്ചത് 30 റോക്കറ്റുകള്‍

ഗസ്സ സിറ്റി: ശനിയാഴ്ച്ച മാത്രം ഗസ്സയില്‍ ഇസ്രായേല്‍ പതിച്ചത് 30ഓളം റോക്കറ്റുകള്‍. ആക്രമണത്തില്‍ അഞ്ചു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പിലെ 12ഓളം മേഖലകളിലാണ് ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയും ഇസ്രായേല്‍ സൈന്യവും തമ്മിലാണ് പ്രധാന ഏറ്റുമുട്ടല്‍ നടക്കുന്നത്.

അത്യാധുനിക രീതിയിലുള്ള പോര്‍ വിമാനങ്ങള്‍ ഉപയേഗിച്ചാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇസ്രയേല്‍ റെയ്ഡുകള്‍ ആരംഭിച്ചിരുന്നു. 10 അയണ്‍ ഡോം റോക്കറ്റുകളാണ് ഇസ്രായേല്‍ പതിച്ചത്. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles