Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു, അടിയന്തിര വൈദ്യസഹായം എത്തിക്കാന്‍ ആഹ്വാനം

ഗസ്സ സിറ്റി: ഗസ്സക്കു മേലുള്ള ഇസ്രായേലിന്റെ വ്യോമാക്രമണം നാലാം ദിവസവും അതിശക്തമായി തന്നെ തുടരുകയാണ്. പരുക്കേറ്റവരെകൊണ്ട് ഗസ്സയിലെ ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഗാസയിലെ ആശുപത്രികളിലേക്ക് ”അടിയന്തിര വൈദ്യസഹായം നല്‍കുന്നത് ഉറപ്പാക്കാന്‍” മാനുഷിക ഇടനാഴി ഒരുക്കണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം, ലോകാരോഗ്യ സംഘടനയും ആഹ്വാനം ചെയ്തു. ഇസ്രായേല്‍ ഉപരോധവും ഏര്‍പ്പെടുത്തിയതോടെ മെഡിക്കല്‍ സഹായവും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഫലസ്തീനികള്‍. ഭക്ഷണവും ഇന്ധനവുമടക്കം സ്വീകരിക്കുന്നതിനുള്ള നിരോധനം ഉള്‍പ്പെടെ ഒരു ജനതയെ പട്ടിണിയിലാക്കാനുള്ള ഉദ്ദേശ്യത്തോടെ നടത്തുന്ന ഇത്തരം ഉപരോധം യു.എന്‍ ചട്ടങ്ങള്‍ പ്രകാരം യുദ്ധക്കുറ്റമാണ്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഗസ്സയില്‍ 140 കുട്ടികളടക്കം 800നടുത്ത് പേരും ഇസ്രായേലില്‍ 900-ലധികം ആളുകളുമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി മുതല്‍ ഇസ്രായേല്‍ ഗാസ മുനമ്പിലേക്ക് തുടര്‍ച്ചയായി ശക്തമായ ബോംബാക്രമണമാണ് നടത്തുന്നത്. യു.എന്നിന്റെ അഭയാര്‍ത്ഥി ക്യാംപിനും ആശുപത്രിക്കും നേരെയടക്കം ബോംബ് വര്‍ഷിക്കുകയാണ്. ഗസ്സയില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. ഉപരോധത്തിന് പിന്നാലെയാണ് ബോംബാക്രമണം.

സമീപ കാലങ്ങളിലായി ഇസ്രായേല്‍ സൈന്യവും കുടിയേറ്റക്കാരും അല്‍-അഖ്സ മസ്ജിദ് വളപ്പില്‍ ആക്രമണം നടത്തുകയും സമീപ മാസങ്ങളിലായി നിരവധി ഫലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ശനിയാഴ്ച പുലര്‍ച്ചെ ഹമാസ് ഇസ്രായേലിലേക്ക് ഓപറേഷല്‍ അല്‍അഖ്‌സ ഫ്‌ളഡ് എന്ന പേരില്‍ മിന്നല്‍ ആക്രമണം നടത്തിയത്.

 

 

 

Related Articles