Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഗസ്സയില്‍ പള്ളികളും സ്‌കൂളുകളും അടച്ചു

ഗസ്സ സിറ്റി: കോവിഡ് പകര്‍ച്ചവ്യാധി അതിശക്തമായി പടര്‍ന്നുപിടിക്കുന്നതിനെത്തുടര്‍ന്ന് ഗസ്സയില്‍ പള്ളികളും സ്‌കൂളുകളുമെല്ലാം അടച്ചു. ഈഴാഴ്ച ഗസ്സയില്‍ ഭാഗികമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാത്രികാല കര്‍ഫ്യൂ പ്രാബല്യത്തില്‍ വരുന്നത് വരെ കടകള്‍ തുറക്കാന്‍ അനുമതിയുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മെഡിക്കല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയെല്ലാം ലോക്ക്ഡൗണില്‍ തുറന്ന് പ്രവര്‍ത്തിക്കാം.

കോവിഡ് കഴിഞ്ഞ മാസങ്ങളേക്കാള്‍ മൂന്നിരട്ടിയായാണ് മുനമ്പില്‍ വര്‍ധിച്ചിരിക്കുന്നത്. ഒരു ദിവസം 900 പുതിയ കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യയും നാലിരട്ടിയായി വര്‍ധിച്ച് 122ലേക്കെത്തി. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകളാണിത്. വ്യാഴാഴ്ച്ച ഗസ്സയില്‍ 827 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഗസ്സയിലെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ ഉപരോധത്തിന് കീഴില്‍ കഴിയുന്ന ഗസ്സയില്‍ കോവിഡിനെ നേരിടാന്‍ വേണ്ടി മെഡിക്കല്‍ ഉപകരണങ്ങളോ ആശുപത്രികളോ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തന്നെയില്ല.

Related Articles