Current Date

Search
Close this search box.
Search
Close this search box.

ഒടുവില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

ഗസ്സ സിറ്റി: മണിക്കൂറുകളുടെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഗസ്സയില്‍ നാല് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. വെള്ളിയാഴ്ച രാവിലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്.

ഹമാസും ഇസ്രായേലും അംഗീകരിച്ച നാല് ദിവസത്തെ വെടിനിര്‍ത്തല്‍ ഉടമ്പടിക്കാണ് ഏഴ് ആഴ്ചത്തെ യുദ്ധത്തിന് ശേഷം ആദ്യമായി പ്രാബല്യത്തില്‍ വന്നത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഈജിപ്ത്,യു.എസ് എന്നിവര്‍ കൂടി പങ്കാളികളായാണ് വെടിനിര്‍ത്തല്‍ ആരംഭിച്ചത്.

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 13 സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇസ്രായേലി ബന്ദികളുടെ ആദ്യ സംഘത്തെ ഇന്ന് പ്രാദേശിക സമയം ഏകദേശം 4 മണിക്ക് (14:00 GMT) വിട്ടയക്കും. റെഡ് ക്രോസ് അവരെ റഫ അതിര്‍ത്തിയിലേക്ക് എത്തിച്ച് തിരിച്ചറിയല്‍ പ്രക്രിയക്ക് ശേഷം ഇസ്രായേല്‍ സൈന്യത്തിന് കൈമാറും.

വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍:

ഹമാസ്

ഗസ്സയിലുള്ള ഇസ്രായേല്‍ ബന്ദികളായ സ്ത്രീകളും കുട്ടികളുമടക്കം 50 പേരെ വിട്ടയക്കും.

ഇസ്രായേല്‍

ഇസ്രായേല്‍ ജയിലുകളിലുള്ള സ്ത്രീകളും കുട്ടികളുമടക്കം 150 പേരെ വിട്ടയക്കും.

വെടിനിര്‍ത്തല്‍ ആരംഭിക്കുന്ന സമയം:

നവംബര്‍ 24 വെള്ളി പ്രാദേശിക സമയം രാവിലെ 7 മണി. (ഇന്ത്യന്‍ സമയം രാവിലെ 10 മണി)

കാലാവധി:

ഇന്ന് മുതല്‍ നാല് ദിവസം. വ്യവസ്ഥകള്‍ക്ക് വിധേയമായി നീട്ടിയേക്കും. ഹമാസ് വിട്ടയക്കുന്ന ഓരോ 10 ബന്ദികള്‍ക്കും പകരമായി വെടിനിര്‍ത്തല്‍ ഓരോ ദിവസവും നീട്ടും.

സഞ്ചാരം:

ഇസ്രായേല്‍ സൈനിക വാഹനങ്ങളുടെ നടപടികള്‍ നിര്‍ത്തിവെക്കും. ഗസ്സയിലെ വടക്ക് നിന്നും തെക്കിലേക്ക് ഫലസ്തീനികള്‍ളെ യാത്ര ചെയ്യാന്‍ അനുവദിക്കും.

മാനുഷിക സഹായം:

ഇന്ധനമടക്കം അവശ്യവസ്തുക്കളുടെ സഹായങ്ങളടങ്ങിയ കൂടുതല്‍ ട്രക്കുകള്‍ ഗസ്സയിലേക്ക് കടത്തിവിടും.

യുദ്ധം തുടരും:

ഇത് യുദ്ധ വിരാമമല്ല. വെടിനിര്‍ത്തല്‍ കഴിഞ്ഞാല്‍ തന്റെ സൈന്യം യുദ്ധം തുടരുമെന്നും നെതന്യാഹു.

Related Articles