Current Date

Search
Close this search box.
Search
Close this search box.

ഗസ്സ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‌സ് അവസാനിപ്പിച്ചു

ഗസ്സ സിറ്റി: എല്ലാ വെള്ളിയാഴ്ചകളിലും ഇസ്രായേല്‍ അതിര്‍ത്തി വേലിക്ക് സമീപം ഫലസ്തീനികള്‍ സംഘടിപ്പിച്ചു വന്നിരുന്ന ഐതിഹാസികമായ ഗ്രറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‌സ് അവസാനിപ്പിച്ചു. മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‍സ് ഉന്നത തല കമ്മിഷന്‍ ആണ് സമരം അവസാനിപ്പിക്കുന്നതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. മുനമ്പില്‍ ശാന്തതയും സമാധാനവും നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും ഇതിന്റെ പേരില്‍ നൂറുകണക്കിന് ബോംബാക്രമണമാണ് ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ നടത്തിയതെന്നും ഫലസ്തീന്‍ പറഞ്ഞു.

ഇസ്രായേല്‍ സൈന്യത്തിന്റെ ഉപരോധങ്ങളെ ചെറുക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഫലസ്തീനികള്‍ ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചകളില്‍ മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‍സ് സംഘടിപ്പിച്ചിരുന്നത്. 112 ഫലസ്തീനികളാണ് ഇതുവരെയായി മാര്‍ച്ചിലൂടെ കൊല്ലപ്പെട്ടത്.

Related Articles