Current Date

Search
Close this search box.
Search
Close this search box.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മതം മാറ്റിയെന്ന വിദ്വേഷ പ്രചാരണവുമായി സംഘ്പരിവാര്‍

ഡല്‍ഹി: മധ്യപ്രദേശിലെ ദാമോയിലെ ഗംഗ-യമുന ഹയര്‍ സെക്കണ്ടറി സ്‌കൂളിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘ്പരിവാര്‍ സംഘടനകള്‍. സ്‌കൂളിലെ ഉന്നത വിജയികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വെച്ചുള്ള പോസ്റ്ററിലെ മുസ്ലിം പെണ്‍കുട്ടികളുടെ ചിത്രം പ്രചരിപ്പിച്ചാണ് കള്ളപ്രചാരണം. ഇവരെ സ്‌കൂളിലെ അധ്യാപികമാര്‍ മതം മാറ്റിയതെന്നാണ് പ്രചരിപ്പിക്കുന്നത്. വിശ്വ ഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരണ്‍ മഞ്ച്, ഭാരതീയ ജനത പാര്‍ട്ടി എന്നീ സംഘടനകളാണ് പ്രചാരണത്തിന് പിന്നില്‍.

സ്‌കൂളിലെ രണ്ട് അധ്യാപികമാര്‍ ഇസ്ലാമിലേക്ക് മതം മാറിയതാണെന്നും ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്ന വിവിധ മുദ്രാവാക്യങ്ങളും പോസ്റ്ററുകളും വാചകങ്ങളും സ്‌കൂള്‍ പരിസരത്ത് നിന്ന് കണ്ടെത്തിയതായും അവര്‍ പറഞ്ഞു. ചില ബി.ജെ.പി നേതാക്കള്‍ കുറഞ്ഞത് മൂന്ന് ഹിന്ദു പെണ്‍കുട്ടികളെങ്കിലും നിര്‍ബന്ധിതമായി ഇസ്ലാം മതം സ്വീകരിച്ചതായി ആരോപിച്ചു. അതേസമയം, പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്നും സംഘ്പരിവാര്‍ ആരോപണം തെറ്റാണെന്നും മൂന്ന് വനിതാ അദ്ധ്യാപികമാര്‍ പറഞ്ഞു.

മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വി.ഡി ശര്‍മ ഒരു പടികൂടി കടന്ന് ദാമോയിലെ ഗംഗാ-യമുന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഭവം കേവലം ലൗ ജിഹാദ് മാത്രമല്ലെന്നും ഇതിന് പിന്നില്‍ പുറത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന ഒരു കൂട്ടം വ്യക്തികള്‍ നടത്തുന്ന ഒരു വലിയ ശൃംഖല തന്നെയാണെന്നും പറഞ്ഞു.

‘ദാമോയിലെ ഗംഗാ-യമുന സ്‌കൂളില്‍ ഹിന്ദു പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു. തീവ്രവാദ ഫണ്ടിംഗും ഈ വിഷയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്… ഉത്തരവാദിത്തത്തോടെയാണ് ഞാന്‍ ഈ പ്രസ്താവന നടത്തുന്നത്, തീവ്രവാദ കോണില്‍ നിന്ന് ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടുന്നു’ ശര്‍മ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് അവര്‍ക്ക് നേരെ മഷി പ്രയോഗം നടത്തിയതായുള്ള വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

 

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles