Current Date

Search
Close this search box.
Search
Close this search box.

യുദ്ധ ഭൂമിയില്‍ നിന്നും അവര്‍ യാത്ര തിരിച്ചു; പുണ്യ ഹജ്ജിനായി- ചിത്രങ്ങള്‍ കാണാം

പതിറ്റാണ്ടുകളായി ആഭ്യന്തര യുദ്ധം മൂലം കെടുതിയനുഭവിക്കുന്ന സിറിയയില്‍ നിന്നും ഇത്തവണയും പരിശുദ്ധ ഹജ്ജ് കര്‍മം ചെയ്യാന്‍ അവര്‍ പുറപ്പെട്ടു. ഒരുപാട് പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കും ഇടയിലാണ് അവര്‍ ആറ്റു നോറ്റ് കാത്തിരുന്ന ഹജ്ജിനായി യാത്ര തിരിച്ചത്.

ഏകദേശം 2,000 പേര്‍ ആണ് ഈ വര്‍ഷം ഹജ്ജിനുള്ള പെര്‍മിറ്റിന് അപേക്ഷിച്ചത്. ഓരോ വ്യക്തിക്കും ഏകദേശം 4,200 ഡോളര്‍ ആണ് ഹജ്ജിനായി ചിലവ് വരിക. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ തുര്‍ക്കിയുമായുള്ള അതിര്‍ത്തി ക്രോസിംഗുകളിലൂടെയാണ് യാത്ര തിരിക്കുന്നത്. ബാബ് അല്‍-ഹവ, ബാബ് അല്‍-സലാമ, തെല്‍ അബ്യാദ് എന്നിവ വഴിയാണ് സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളില്‍ കയറാന്‍ അവര്‍ ഗാസിയാന്‍ടെപ് വിമാനത്താവളത്തിലേക്ക് പോകുന്നത്.

ജൂണ്‍ 15 മുതലാണ് ബാബ് അല്‍-ഹവ ഭരണകൂടം തീര്‍ഥാടകരെ സ്വീകരിച്ചു തുടങ്ങിയത്. അവിടെ അവരുടെ രേഖകള്‍ പരിശോധിച്ച്, ബാഗുകള്‍ പരിശോധിച്ചുറപ്പു വരുത്തുന്ന ചിത്രങ്ങളാണ് അല്‍ജസീറ പുറത്തുവിട്ടത്. ഹജ്ജിന് പോകുന്ന സന്തോഷത്തിന്റെ കണ്ണുനീരും സുഹൃത്തുക്കളോടും ബന്ധുക്കളോടും വിടപറയുന്നതിന്റെ കണ്ണീരും കലര്‍ന്ന അന്തരീക്ഷമാണ് അവിടെ.

അരക്ക് താഴെ തളര്‍ന്ന എഴുപതുകാരിയായ ഫദ്ദ അലബു തന്റെ മകനോടൊപ്പമാണ് ഹജ്ജിന് പോകാനായെത്തിയത്. ഈ വര്‍ഷം ഹജ്ജിന് പോകാനായി മക്കള്‍ പരസ്പരം പണം ശേഖരിച്ചതും ബന്ധുക്കളില്‍ നിന്ന് പണം വാങ്ങിയതിനെക്കുറിച്ചെല്ലാം അവര്‍ അല്‍ ജസീറയോട് പറഞ്ഞു. 15 വര്‍ഷമായി ഞാന്‍ ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ്, പ്രവാചകന്റെ ഖബര്‍ സന്ദര്‍ശിക്കണം. പുണ്യഭൂമികളിലേക്കുള്ള ഏറ്റവും മനോഹരമായ യാത്രയാണിത്, അവിടെ വെച്ച് ഞാന്‍ എന്റെ പാപങ്ങളില്‍ നിന്ന് കഴുകപ്പെടും’ ഫദ്ദ പറഞ്ഞു.

സിറിയന്‍ സുപ്രീം ഹജ്ജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ യാത്രാ ചെലവുകള്‍, താമസം, ഭക്ഷണം, തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങള്‍ക്കുമായി ഹജ്ജിന് ഏകദേശം 4,200 ഡോളര്‍ ആണ് ചിലവ് വരിക. .

‘ഈ യാത്ര ഈ ലോകത്തിലെ ഓരോ മുസ്ലീമിന്റെയും സ്വപ്നമാണ്, അത് ആര്‍ക്കും നഷ്ടപ്പെടുത്തരുതെന്ന് ഞാന്‍ അല്ലാഹുവിനോട് അപേക്ഷിക്കുന്നു,’ മറ്റൊരു തീര്‍ത്ഥാടകനായ ഹമീദി പറഞ്ഞു. ഇത് നാലാം തവണയാണ് അല്ലാഹു തന്റെ അതിഥികളില്‍ ഒരാളാകാനും ഹജ്ജ് തീര്‍ത്ഥാടനം നടത്താനും എന്നെ തിരഞ്ഞെടുക്കുന്നത്,’ ഇദ്ലിബ് ഗ്രാമപ്രദേശത്തെ ഐന്‍ ഷിബ് ഗ്രാമത്തില്‍ നിന്ന് വരുന്ന 75 കാരനായ സക്കറിയ അല്‍ ഖാസിം പറഞ്ഞു. 2000ലാണ് താന്‍ ആദ്യമായി ഹജ്ജിന് പോയതെന്നും 2017-ലാണ് അവസാനമായി ഹജ്ജിന് പോയതെന്നും അല്‍-ഖാസിം അല്‍ ജസീറയോട് പറഞ്ഞു.

അല്‍ജസീറ പുറത്തുവിട്ട ചിത്രങ്ങള്‍ കാണാം

 

ബാബ് അല്‍ ഹവ്വയില്‍ തങ്ങളുടെ ലഗേജുകള്‍ ഇറക്കുന്ന സിറിയന്‍ തീര്‍ത്ഥാടകര്‍.
ഫദ്ദ അലാബുവിനെ വീല്‍ചെയറില്‍ ബാബ് അല്‍ ഹവ്വയില്‍ എത്തിക്കുന്ന വളന്റിയര്‍മാര്‍.
സിറിയ-തുര്‍ക്കി അതിര്‍ത്തിയിലേക്ക് ബസില്‍ നീങ്ങുന്ന തീര്‍ത്ഥാടകര്‍.
ബാബ് അല്‍ ഹവ്വയില്‍ തീര്‍ത്ഥാടകരെ യാത്രയാക്കുന്ന ബന്ധുക്കള്‍.
തുര്‍ക്കി സിറിയ അതിര്‍ത്തിയായ കറാമാ ക്യാംപിലെ വീട്ടില്‍ നിന്നും ഹജ്ജിന് യാത്രയാവുന്ന മുഹമ്മദ് മന്‍സൂറിനെ ചുംബിക്കുന്ന മകന്‍.
തന്റെ അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മുഹമ്മദ് മന്‍സൂര്‍.
അത്മ ക്യാംപില്‍ നിന്നും ഹജ്ജിന് യാത്ര തിരിക്കുന്ന ഫാത്തിമ സിദാന്‍ തന്റെ ലഗേജ് ഒരുക്കുന്നു.
വീല്‍ചെയറില്‍ തന്റെ മകനുമായി ഹജ്ജിനായി യാത്ര തിരിക്കുന്ന ഫദ്ദ അലാബു.
ബാബ് അല്‍ ഹവ്വയില്‍ നിന്നും ബസിലേക്ക് നീങ്ങുന്ന തീര്‍ത്ഥാടകര്‍.
ബാബ് അല്‍ ഹവ്വയില്‍ കാത്തിരിക്കുന്ന തീര്‍ത്ഥാടകര്‍.
ബാബ് അല്‍ ഹവ്വയില്‍ കാത്തിരിക്കുന്ന തീര്‍ത്ഥാടകര്‍.

Related Articles