Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സില്‍ നിഖാബ് നിരോധിച്ചത് മനുഷ്യാവകാശ ലംഘനം: യു.എന്‍

പാരിസ്: ഫ്രാന്‍സില്‍ നിഖാബ്(മുടുപടം) നിരോധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞു. ഫ്രാന്‍സില്‍ മുഖമടക്കം മറച്ചുള്ള വസ്ത്രം ധരിച്ചതിന് രണ്ട് യുവതികള്‍ക്കെതിരെ ശിക്ഷ വിധിച്ച നടപടിയെ ചോദ്യം ചെയ്താണ് യു.എന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

ഫ്രാന്‍സില്‍ പൊതു ഇടങ്ങളില്‍ പരസ്യമായി നിഖാബ് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയാണ് കേസെടുക്കുക. ഇതിനെതിരെ നിരവധി പേര്‍ പരാതിയുയര്‍ത്തിയിരുന്നു. ഇത് ഒരു വിഭാഗത്തിന്റെ മതവിശ്വാസങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണെന്നാണ് യു.എന്‍ കുറ്റപ്പെടുത്തിയത്.

ആളുകളെ തിരിച്ചറിയാന്‍ വേണ്ടിയാണ് മുടുപടം ധരിക്കരുതെന്ന് ഫ്രാന്‍സ് നിയമത്തില്‍ പറയുന്നത്. എന്നാല്‍ ഇത്തരം നിരോധനം ഒരു വിഭാഗം ആളുകളെ അരികുവത്കരിക്കുന്നതിനും പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്നതില്‍ നിന്നും മാറ്റി നിര്‍ത്താനും കാരണമാകുമെന്നും യു.എന്‍ മനുഷ്യാവകശ കമ്മിഷന്‍ കുറ്റപ്പെടുത്തി.

 

Related Articles