Current Date

Search
Close this search box.
Search
Close this search box.

വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റണം: മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടം ഏപ്രില്‍ 19ഉം, രണ്ടാം ഘട്ടം ഏപ്രില്‍ 26 ഉം വെള്ളിയാഴ്ചകളാണ്. വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാവണമെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകള്‍ക്ക് പൂര്‍ണ്ണമായും പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവും.

ഇത് വിവേചനവും ഭരണഘടനാവകാശ ലംഘനവുമാണ്. ജനസംഖ്യയുടെ 30%ത്തോളം മുസ്ലിംകളുള്ള കേരളവും ഇതില്‍ പെടും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലും ബൂത്ത് ഏജന്റുമാരിലുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ജുമുഅക്ക് പങ്കെടുക്കാന്‍ കഴിയില്ല.
ഇത് മറ്റൊരു തിയ്യതിയിലേക്ക് മാറ്റാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയാറാകണമെന്നും കേരളം കേന്ദ്ര ഇലക്ഷന്‍ കമ്മീഷണറോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടണമെന്നും മതനിരപേക്ഷ കക്ഷികള്‍ ഇതിനായി സമ്മര്‍ദം ചെലുത്തണമെന്നും സംഘടനാനേതാക്കള്‍ ആവശ്യപ്പെട്ടു.

സംയുക്ത പ്രസ്താവനയില്‍ ഒപ്പു വെച്ചവര്‍:

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍(സമസ്ത)
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍(കേരള മുസ്ലിം ജമാഅത്ത്)
ടി.പി അബ്ദുല്ലക്കോയ മദനി(കെ.എന്‍.എം)
പി മുജീബ് റഹ്‌മാന്‍(ജമാഅത്തെ ഇസ്ലാമി)
തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി(ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമാ)
പി.എന്‍ അബ്ദുല്ലത്വീഫ് മദനി( വിസ്ഡം)
എ.നജീബ് മൗലവി(സംസ്ഥാന ജംഇയ്യതുല്‍ ഉലമാ)
ഡോ.ഇ.കെ അഹമദ് കുട്ടി(മര്‍കസുദ്ദഅ്‌വ)
ഡോ.പി.ഉണ്ണീന്‍(എം.എസ്.എസ്)
ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി
കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി
ഡോ.ഹുസൈന്‍ മടവൂര്‍
ടി.കെ അഷ്‌റഫ്
പ്രാഫ എ.കെ അബ്ദുല്‍ ഹമീദ്
ശിഹാബ് പൂക്കോട്ടൂര്‍
അബ്ദുല്ലത്വീഫ് കരുമ്പിലാക്കല്‍
ഇ.പി അഷ്‌റഫ് ബാഖവി
എഞ്ചി.പി.മമ്മത് കോയ

Related Articles