Current Date

Search
Close this search box.
Search
Close this search box.

നൈസ് ആക്രമണം: അപലപിച്ച് ഫ്രഞ്ച് മുസ്‌ലിംകള്‍

പാരിസ്: ഫ്രഞ്ച് നഗരമായ നൈസില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെ നിശിതമായി വിമര്‍ശിച്ചും സംഭവത്തില്‍ അപലപനം രേഖപ്പെടുത്തിയും ഫ്രാന്‍സിലെ മുസ്‌ലിംകള്‍ രംഗത്തു വന്നു. നൈസിലെ ആക്രമണം ഞങ്ങളുടെ വിശ്വാസത്തെയോ മൂല്യങ്ങളെയോ പ്രതിനിധീകരിക്കുന്നതല്ലെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും അവര്‍ പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ വേര്‍തിരിവ് കാണിക്കുന്നില്ലെന്നും ഇസ്ലാമിന് അന്യമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണിവരെന്നും ഫ്രഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ യാസിര്‍ ലുയാതി പറഞ്ഞു. ചര്‍ച്ചിനകത്താണ് ഒരു സ്ത്രീയെ അവര്‍ ആയുധമുപയോഗിച്ച് ആക്രമിച്ചത്. അതിനര്‍ത്ഥം ഇത്തരം ആളുകള്‍ക്ക് പവിത്രതയോ ധാര്‍മികമോ ആയ അതിരുകളില്ലെന്നാണ്. ലോകത്താകമാനം 750ഓളം ആളുകലാണ് പള്ളികളില്‍ വെച്ച് കൊല്ലപ്പെട്ടത്. ഈ പ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍ ബന്ധമുള്ളതായി എന്തുകൊണ്ട് നമുക്ക് കാണാന്‍ സാധിക്കുന്നില്ല. ഈ ആക്രമണങ്ങളെലെല്ലാം പരസ്പരം വേര്‍തിരിച്ചാണ് നാം കാണുന്നത്. അങ്ങിനെയല്ല അതിനെ കൈകാര്യം ചെയ്യേണ്ടതെന്നും ആക്റ്റിവിസ്റ്റ് കൂടിയായ യൂസുഫ് അല്‍ജസീറയോട് പറഞ്ഞു.

വ്യാഴാഴ്ചയാണ് ഫ്രാന്‍സ് നഗരമായ നൈസില്‍ നടന്ന കത്തിക്കുത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നൈസ് നഗരത്തിലെ നോട്രെ ഡാം ചര്‍ച്ചിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഇസ്‌ലാം വിരുദ്ധ നീക്കങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്നതിനിടെയാണ് ഫ്രാന്‍സില്‍ വിഷയം കൂടുതല്‍ ആളിക്കത്തിച്ച് വീണ്ടും ഭീകരാക്രമണമുണ്ടായത്. ഇതിന് പിന്നാലെ സൗദി അറേബ്യയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന് നേരെ ആയുധധാരിയായ യുവാവ് നടത്തിയ ആക്രമണത്തില്‍ സുരക്ഷ ജീവനക്കാരന് കുത്തേറ്റിരുന്നു. ഇരു ആക്രമണങ്ങളെയും അപലപിച്ച് വിവിധ രാഷ്ട്രങ്ങളും നേതാക്കളും രംത്തുവന്നിരുന്നു.

Related Articles