Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഫ്രഞ്ച് എം.പിമാര്‍

പാരിസ്: ബഹ്‌റൈനിലെ വഷളായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സംസാരിക്കണമെന്ന് വിവിധ പാര്‍ലമെന്റ് അംഗങ്ങള്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ് ലി ഡ്രിയാനോട് ആവശ്യപ്പെട്ടതായി മനുഷ്യാവകാശ സംഘടന പറഞ്ഞു. നാല് പാര്‍ലമെന്റ് അംഗങ്ങള്‍ രാഷ്ട്രീയ തടവുകാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍, ആവിഷ്‌കാര സ്വാതന്ത്ര്യം അടിച്ചമര്‍ത്തല്‍, രാഷ്ട്രീയ പ്രതിയോഗികളെ തുറുങ്കിലടക്കല്‍ എന്നിവ ഉള്‍പ്പെടെ ബഹ്‌റൈന്‍ അധികൃതരുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുമായി തിങ്കളാഴ്ച സംസാരിച്ചതായി എ.ഡി.എച്ച്.ആര്‍.ബി (Americans for Democracy and Human Rights in Bahrain) റിപ്പോര്‍ട്ട് ചെയ്തു.

വിദ്യാഭ്യാസ വിചക്ഷണനും ബോഗ്ലറുമായ അബ്ദുല്‍ ജലീല്‍ സിങ്കേസ് ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ജെറാഡ് ലെസ്യൂള്‍, ജീന്‍ ക്രിസ്‌റ്റോഫ് ലഗാര്‍ഡ്, ഇസബെല്ലെ റൗച്ച്, ഡൊമിനിക് പൊറ്റിയര്‍ തുടങ്ങിയ നാല് പാര്‍ലമെന്റ് അംഗങ്ങള്‍ വിദേശകാര്യ മന്ത്രി ലി ഡ്രെിയാനുമായി സംസാരിക്കുകയായിരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരണകൂട വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി നിലകൊണ്ട 13 സാമൂഹ്യപ്രവര്‍ത്തകരില്‍ സിങ്കേസും ഉള്‍പ്പെടുന്നു. ഭരണകൂടത്തെ അട്ടിമറിക്കാന്‍ തീവ്ര സംഘങ്ങളെ അണിനിരത്തി എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അദ്ദേഹത്തെ ശിക്ഷിക്കുകയായിരുന്നു. പ്രതിപക്ഷ ഹഖ് പ്രസ്ഥാനത്തിലെ പ്രധാന അംഗമാണ് സിങ്കേസ്.

2011ലെ വിപ്ലവത്തെ തുടര്‍ന്ന് ബഹ്‌റൈനിലെ പ്രതിപക്ഷ പാര്‍ട്ടികളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും, നിരവധി ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തത് അന്താരാഷ്ട്ര വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles