Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ സൗജന്യ ഓണ്‍ലൈന്‍ പഠനാവസരം

കോഴിക്കോട്: ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ പ്രാമാണികമായ അറിവ് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ 2018ല്‍ കോഴിക്കോട് കേന്ദ്രമാക്കി തുടക്കം കുറിച്ച തന്‍ശിഅ ഇസ്ലാമിക് അക്കാദമി അതിന്റെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് തുടക്കം കുറിച്ചു.

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ക്യാമ്പസ്, ടൗണ്‍ സെന്ററുകള്‍ ഉള്ള അക്കാദമി അതിന്റെ പുതിയ കാല്‍വെപ്പ് ആയാണ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് രൂപകല്പ്പന ചെയ്തിരിക്കുന്നതെന്ന് അക്കാദമി ഡയറക്ടര്‍ ഷമീര്‍ ബാബു പറഞ്ഞു. കൊറോണ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠനാവസരം ഒരുക്കുകയും അടിസ്ഥാന മദ്‌റസാ വിദ്യാഭ്യാസം ലഭിച്ച, എന്നാല്‍ ദീനീ വിജ്ഞാനീയങ്ങളില്‍ കൂടുതല്‍ അറിവ് നേടണം എന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയിക്കാവുന്ന മികച്ച സംവിധാനമാണ് തന്‍ശിഅ.

വൈജ്ഞാനിക തലത്തിലും ആത്മീയ തലത്തിലും പഠിതാക്കളെ അഭിമുഖീകരിക്കുന്ന കോഴ്‌സ് ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ സാമാന്യം നല്ല അടിത്തറ നല്‍കാനും പ്രസ്തുത വിജ്ഞാനീയങ്ങളില്‍ സ്വന്തം നിലക്ക് കൂടുതല്‍ ആഴത്തില്‍ പഠിക്കാനും പഠിതാക്കളെ പ്രാപ്തരാക്കുന്നു.

കോഴ്‌സിന്റെ ഒന്നാമത്തെ മൊഡ്യൂളില്‍ അഞ്ചു വിഷയങ്ങളിലാണ് പഠനം കേന്ദ്രീകരിക്കുന്നത്. അല്ലാഹു, മനുഷ്യന്‍, പ്രവാചകത്വം, പരലോകം, സ്വഭാവഗുണങ്ങള്‍ എന്നിവയാണ് ഈ മേഖലകള്‍. തികച്ചും സൗജന്യമായി നല്‍കുന്ന കോഴ്‌സിന്റെ രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക -+918547994384.

Related Articles